നമ്പിയാമ്പതി മലനിരയില്
തുമ്പിതുള്ളണ തൊടിയില്
പമ്പമുട്ടണ്‍ പറമൊഴങ്ങണ്
ചൊവടുവക്കടി തത്തച്ചി
മുളയരിച്ചോറും മലന്തേനും നല്ല
കവരിമാനിനെ പൊരിച്ചതും
കാച്ചിലും പീച്ചിലും കാടയെച്ചുട്ടതും
കാട്ടിലെക്കായ്കളും ഓടപ്പഴങ്ങളും
തോട്ടിലെവെള്ളവും കോരിത്തരാമെടി
ചൊവടുവക്കടി തത്തച്ചി
നമ്പിയാമ്പതി......
മുടിവലിച്ചഴിച്ചെലകിത്തുള്ളടി
അടിയെടുത്തുറഞ്ഞലറടി
മുന്നിലും പിന്നിലും ചാടിക്കറങ്ങിയും
പന്തംചുഴറ്റിയും പമ്പരംചുറ്റിയും
കാട്ടിലെക്കാപ്പിരിക്കന്നിക്കിടാത്തി നീ
ചൊവടുവെക്കടി തത്തച്ചി
നമ്പിയാമ്പതി....