Nallolakkiliye

നല്ലോലക്കിളിയെ
Work
Year
Language

നല്ലോലക്കിളിയേ കിളിയേ ചെല്ലച്ചെറുകിളിയേ
നെല്ലോലപ്പച്ച പുതച്ചൊരു വയലുകള്‍ കാണാന്‍
തെങ്ങോലത്തുമ്പില്‍ തൈത്തെന്നല്‍
പൊന്നൂഞ്ഞാലാടും താഴ്വര കാണാന്‍
മണലാഴി കടന്നുവരുന്നൊരു മണിമാരനെയറിയില്ലേ

ചിരിമണികള്‍ പൊട്ടിച്ചിതറും അരിതിരിമുല്ലകളെവിടെ
മുത്തിതളുകള്‍ പവിഴത്തിരിയില്‍ ചാര്‍ത്തിയ തളിര്‍മരമെവിടെ
പൂനിഴലില്‍ കിനാവുകാണും പൂമകളേ നിന്നെക്കാണാന്‍
ചിറകുള്ളൊരു തേരിലിറങ്ങി വരവായി മണിമാരന്‍
(നല്ലോലക്കിളിയേ)

ഒരു പനിനീര്‍പ്പൂവു കൊഴിഞ്ഞാല്‍ നിറയും കണ്ണുകളെവിടെ
വെള്ളിലതന്‍ വള്ളികള്‍തോറും തുള്ളും തുമ്പികളെവിടെ
പുത്തില്ലത്തിരുമുറ്റത്തെ തത്തമ്മേ നിന്‍ മൊഴികേള്‍ക്കാന്‍
ഒരു മോഹത്തേരിലിറങ്ങി വരവായി മണിമാരന്‍
(നല്ലോലക്കിളിയേ)

nallolakkiḽiye kiḽiye sĕllaccĕṟugiḽiye
nĕllolappacca pudaccŏru vayalugaḽ kāṇān
tĕṅṅolattumbil taittĕnnal
pŏnnūññālāḍuṁ tāḻvara kāṇān
maṇalāḻi kaḍannuvarunnŏru maṇimāranĕyaṟiyille

sirimaṇigaḽ pŏṭṭiccidaṟuṁ aridirimullagaḽĕviḍĕ
muttidaḽugaḽ paviḻattiriyil sārttiya taḽirmaramĕviḍĕ
pūniḻalil kināvugāṇuṁ pūmagaḽe ninnĕkkāṇān
siṟaguḽḽŏru teriliṟaṅṅi varavāyi maṇimāran
(nallolakkiḽiye)

ŏru paninīrppūvu kŏḻiññāl niṟayuṁ kaṇṇugaḽĕviḍĕ
vĕḽḽiladan vaḽḽigaḽtoṟuṁ tuḽḽuṁ tumbigaḽĕviḍĕ
puttillattirumuṭrattĕ tattamme nin mŏḻigeḽkkān
ŏru mohatteriliṟaṅṅi varavāyi maṇimāran
(nallolakkiḽiye)