ഇമ്പമേറും ഇതളാകും മിഴികളാല്‍
ആമ്പലമ്പിളിയെ നോക്കാന്‍ കാരണം
അമ്പിളിയെ നോക്കാന്‍
ആമ്പലമ്പിളിയെ നോക്കാന്‍ കാരണം
അമ്പിളിയെ നോക്കാന്‍
പൂര്ണ്ണചന്ദ്രന് ഇവളേ ഭുവി കാണ്കവേ
ഭാവമനോഹരനാവാന് കാരണം
ഭാവമനോഹരനാവാന്
ആ സുമസുന്ദരി മല്ലിക മാമരം
ആര്ന്നുചേര്ന്നുരസി നില്പ്പാന് എന്തിനം?
ആമരം ആര്ന്നുചേര്ന്നുരസി നില്പ്പാന്
അനുനയമോരോന്നോതിയാലതയെ
വരമുടനങ്ങനെ പുല്കാന് എന്തിനം
വരമുടനങ്ങനെ പുല്കാന്?
മധുവുമേന്തിയൊരു കുസുമമീവിധം
വണ്ടിണതന് വഴി നിന്നാല്‍ എങ്ങിനെ
വണ്ടിണതന് വഴി നിന്നാല്‍
കാണുമ്പൊഴുതേ ക്ഷമയെഴാ ദേവന്
ഉടനേ ചെന്നുമുകര്ന്നാല് എങ്ങനെ
ഉടനേ ചെന്നു മുകര്‍ന്നാല്‍
പ്രേമയോഗമേ കാമ്യമായ് ഭുവനേ
ജീവിതസാരമീ ആനന്ദംതാന്