Nalla muttassiyamma

നല്ല മുത്തശ്ശിയമ്മ
Year
Language

നല്ല മുത്തശ്ശിയമ്മ ചൊല്ലുന്ന പൊന്നരയനായ് ഞാന്‍
പൊന്നരയനെ കണ്ടു മോഹിച്ച രാജകന്യയോ ഞാന്‍
സ്‌മരണതന്‍ വേണുഗാനം കടലിവള്‍ പാടുമോ
കരളിലെ പ്രേമഗാനം ഇനിയിവള്‍ പാടുമോ
പഴയൊരാപ്പുലരികള്‍ ഇനി വരുമോ

(നല്ല...)

നല്ല ശംഖുകള്‍ കോര്‍ത്തു നൂലവര്‍ താലിയായണിഞ്ഞു
ശംഖുമാലയും ചുടി മാരന്റെ മാറിലന്നമര്‍ന്നു....
കടലോരമാകെ അവര്‍ മറന്നു - കഥ കേട്ടു ചാരേ അവളിരുന്നു
തിരമാലകള്‍ തഴുകുന്നൊരീ തീരഭൂമി ദ്വാപരയായ്....
പതിവായ് കടലിന്‍ കരയിലിരുന്നവര്‍ സ്വപ്‌നം കൈമാറി

(നല്ല...)

മണ്ണുകൊണ്ടവര്‍ തീ‍രഭൂമിയില്‍ വീടു തീര്‍ത്ത രാവില്‍
തമ്മിലന്നവര്‍ എന്തു സ്വപ്‌നങ്ങള്‍ പങ്കുവച്ചിരിക്കാം
തിരമാല തിങ്ങി, കടലിളകി - തിരയേറ്റു തീരം തകര്‍ന്നുപോയി
ഇരുമെയ്യുകള്‍ ചേര്‍ന്നു രാവില്‍ അലയാഴിയില്‍ ആഴ്‌ന്നുപോയി
കടലില്‍ പവിഴക്കോട്ടയിലിന്നവര്‍ കനകം കൊയ്യുന്നു

(നല്ല...)

nalla muttaśśiyamma sŏllunna pŏnnarayanāy ñān
pŏnnarayanĕ kaṇḍu mohicca rājaganyayo ñān
s‌maraṇadan veṇugānaṁ kaḍalivaḽ pāḍumo
karaḽilĕ premagānaṁ iniyivaḽ pāḍumo
paḻayŏrāppularigaḽ ini varumo

(nalla...)

nalla śaṁkhugaḽ korttu nūlavar tāliyāyaṇiññu
śaṁkhumālayuṁ suḍi māranṟĕ māṟilannamarnnu....
kaḍaloramāgĕ avar maṟannu - katha keṭṭu sāre avaḽirunnu
tiramālagaḽ taḻugunnŏrī tīrabhūmi dvābarayāy....
padivāy kaḍalin karayilirunnavar svap‌naṁ kaimāṟi

(nalla...)

maṇṇugŏṇḍavar tīrabhūmiyil vīḍu tīrtta rāvil
tammilannavar ĕndu svap‌naṅṅaḽ paṅguvaccirikkāṁ
tiramāla tiṅṅi, kaḍaliḽagi - tirayeṭru tīraṁ tagarnnuboyi
irumĕyyugaḽ sernnu rāvil alayāḻiyil āḻ‌nnuboyi
kaḍalil paviḻakkoṭṭayilinnavar kanagaṁ kŏyyunnu

(nalla...)