നളിനയനാ നാരായണാ
നരകസന്താപ നിവാരണാ
(നളിനനയനാ.....)
ശരണം നീയേ ചിരന്തനാ
കൃഷ്ണാ മധുസൂദനാ
നളിനയനാ നാരായണാ
നരകസന്താപ നിവാരണാ
ജീവിതമാകും പൊന്മയിൽപ്പീലി
നെറുകയിൽ ചൂടൂ വനമാലീ
(ജീവിതമാകും....)
വരമരുളൂ നീ മുരളീധരാ
വാതാലയേശാ ദാമോദരാ
കൃഷ്ണാ... കൃഷ്ണാ... കൃഷ്ണാ...
(നളിനനയനാ....)
മാനസമാകും അവിൽപ്പൊതിയേന്തി
മാധവാ ഞാൻ വന്നു നിൻ മുന്നിൽ
(മാനസമാകും....)
നീയിതു വാങ്ങൂ ജഗദീശ്വരാ
നീലമനോഹരകളേബരാ
കൃഷ്ണാ... കൃഷ്ണാ... കൃഷ്ണാ...
(നളിനനയനാ....)
naḽinayanā nārāyaṇā
naragasandāba nivāraṇā
(naḽinanayanā.....)
śaraṇaṁ nīye sirandanā
kṛṣṇā madhusūdanā
naḽinayanā nārāyaṇā
naragasandāba nivāraṇā
jīvidamāguṁ pŏnmayilppīli
nĕṟugayil sūḍū vanamālī
(jīvidamāguṁ....)
varamaruḽū nī muraḽīdharā
vādālayeśā dāmodarā
kṛṣṇā... kṛṣṇā... kṛṣṇā...
(naḽinanayanā....)
mānasamāguṁ avilppŏdiyendi
mādhavā ñān vannu nin munnil
(mānasamāguṁ....)
nīyidu vāṅṅū jagadīśvarā
nīlamanoharagaḽebarā
kṛṣṇā... kṛṣṇā... kṛṣṇā...
(naḽinanayanā....)