മുണ്ടകന്‍ പാടത്തു
മുത്തു വിളയണയ്യാ...
അന്‍പുള്ള കാളിപ്പെണ്ണേ
നീ മുട്ടിയുരുമ്മാന്‍ വാ...
മെല്ലെ കറ്റ പിടിക്കാന്‍ വാ
(മുണ്ടകന്‍...)
കനവിന്റെ പാടത്തു കണ്ടേ
കനകത്തിന് പൂങ്കതിര്
കൊച്ചുപെണ്ണേ നീ മനസ്സില്‍
കണ്ട സ്വപ്നം കൊയ്യാന്‍ വാ
കറ്റവണ്ടി തള്ളിവിട്
പാട്ടൊന്ന് പാടിക്കൊട്
കറ്റമെതിച്ചു പതമളന്നു
കൊണ്ടുവാ പെണ്ണാളേ
(മുണ്ടകന്‍...)
മോഹത്തിന് ചക്രം ചവിട്ടി
നീലാണ്ടന് പൂന്തേന്‍ തേവി
കാളിപ്പെണ്ണേ നിന് കരളില്‍
നൂറുമേനി പൊന്നു വിളഞ്ഞേ
രാവിലൊരു കൂട്ടിനു വാ
മാനത്തെ ചന്ദിരനേ
മതിമറന്നു കഥപറയാന്‍
മച്ചാനേ വന്നാട്ടെ
(മുണ്ടകന്‍...)