അത്തിപ്പഴത്തിന് ഇളംനീര് ചുരത്തും
മുത്തം കൊതിക്കുന്ന പൂവെന്‍ കവിള്‍പ്പൂ
കറ്റക്കിടാങ്ങള്‍ പിണങ്ങാതിരുന്നാല്‍
മട്ടിക്കോടപ്പന്റെ മുട്ടായി നല്‍കാം
അത്തിപ്പഴത്തിന് ഇളംനീര് ചുരത്തും
മുത്തം കൊതിക്കുന്ന പൂവെന്‍ കവിള്‍പ്പൂ
കണ്ണാരു പൊത്തും കൈയ്യാരു കെട്ടും
മഴവെയിലുവരുമന്നു കുറുനരിക്കു കല്യാണം
ആരാണു പൂത്താലി കെട്ടാന്‍
അത്തിപ്പഴത്തിന് ഇളംനീര് ചുരത്തും
മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും
അത്തിപ്പഴത്തിന്നിളനീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവെന്‍ കവിള്‍പ്പൂ
മദനനിരുമിഴികളിലെ ചിമിഴിലൊളിയുമ്പോള്‍
അവനിട്ട നൂല്‍പ്പാലമേറുന്നു ഞാനും
ഒരിടത്തുമെത്താത്ത സഞ്ചാരിയായ് ഞാന്‍
ഇതുവരെയലഞ്ഞു ഇനിയുമതു വേണോ
ഇല്ലില്ലതില്ലില്ല മേലില്‍
അത്തിപ്പഴത്തിന്നിളംനീര്‍ ചുരത്തും
മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും
കണ്ണാങ്കുറുഞ്ഞി മിന്നാമിനുങ്ങി
മിഴിമയിലു നടമാടും ഇളമയുടെ പൂമാറില്‍
ഞാനെന്റെ പൂത്താലി ചാര്‍ത്തും
അത്തിപ്പഴത്തിന് ഇളംനീര് ചുരത്തും
മുത്തം കൊതിക്കുന്ന പൂവെന്‍ കവിള്‍പ്പൂ
സുമശരനൊരിളമനസു മലരിതളിലാക്കി
മണിവില്ലിലഞ്ചമ്പിലൊന്നാക്കിയേറ്റി
അതു വന്നു കൊണ്ടെന്റെയുള്ളം മുറിഞ്ഞു
മുറിവുകളിലേതോ കരസുഖമറിഞ്ഞു
ആ പൊന്‍കിനാവെന്നു പൂക്കും
(അത്തിപ്പഴത്തിന്)