(പു) ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം
പുഴകള്‍ പാടുന്നുവോ മധുര ഹിന്ദോളം
പുതിയ കാവ്യത്തിന് വരികള്‍ നെയ്യുന്നു പവിഴത്താമരകള്‍
(സ്ത്രീ) ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം
(പു) ആരാരും അറിയാതേയെന്‍ തപസ്സു്
(സ്ത്രീ) ആശിച്ചാല്‍ തുണയാകാമേ മനസ്സില്‍
മുഴുതിങ്കള്‍ പോലെ തൊഴുകൈയ്യുമായു് നിന് ഉയിരില്‍
(പു) ഉയിരേ ഉയിരേ
(പു) ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം
(സ്ത്രീ) തൈമുല്ലേ ഇളമെയ്യെല്ലാം തളിരില്‍
(പു) കൈ തൊട്ടാല്‍ ഉടല് മൂടുന്നുവോ കുളിരില്‍
കൈവന്നുവല്ലോ അ...
(സ്ത്രീ) കടല്‍ പോലെയേതോ നിറവു്
നിറവു് നിറവു്
(ഒരേ മുഖം കാണാന്‍)