കുക്കുകുക്കു കുയിലേ...........
കുക്കുകുക്കു കുയിലേ എന്റെ കൈനോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ
അവൻ ആരെന്നുചൊല്ലുമോ നീചൊല്ലുമോ
അനുരാഗരാജയോഗമൊന്നു നീയോതുമോ നീ പാടുമോ (കുക്കുകുക്കു)
കണ്ണുകൾ കഥപറഞ്ഞാൽ എന്തുതോന്നുമോ
കള്ളനവനെന്നെക്കണ്ടാൽ എന്തുതോന്നുമോ
മുന്നിൽനിന്നുപുഞ്ചിരിച്ചാൽ എന്തുതോന്നുമോ
മെല്ലെയൊന്ന് ചേർന്നുനിന്നാൽ എന്തുതോന്നുമോ
അവന്നൊന്നുമിണ്ടുമെങ്കിൽ അലതല്ലുമെന്റെ സ്നേഹം
അവനൊന്ന്തേടുമെങ്കിൽ കൊതിതുള്ളുമെന്റെ മോഹം
സുഖമഴയിൽ ഞാൻ രോമാഞ്ചമാകും (കുക്കുകുക്കു)
ജാതിമല്ലിപ്പൂവേ നീയൊരു ചെണ്ടുനൽകുമോ?
മഴവിൽതോഴീനീയൊരു കോടിനൽകുമോ?
നാലുമണിക്കാറ്റേ ചെമ്പടമേളം നൽകുമോ
പൊന്നോലെപ്പെണ്ണേ നീയൊരുതാലിനൽകുമോ
ഒരു മന്ത്രകോടിവേണം കണിമുല്ലപ്പന്തൽവേണം
സ്വരരാഗധാരവേണം മലർമോഹശയ്യവേണം
ഇനിയെന്റെ രാവുകളിൽ ചന്ദ്രികവേണം (കുക്കുകുക്കു)