പൊന്‍വെയില്‍ ഊതി ഉരുക്കി മിനുക്കി തങ്കത്താലി
പൂവാങ്കുരുന്നിനും പൂത്താലി
രാവിന് തങ്കനിലാവില്‍ അലക്കിയെടുത്തു മേഘക്കോടി
പുന്നാരപ്പെണ്ണിനും പൂ ങ്കോടി
മുകില്‍ തോല്‍ക്കും മുടിയില്‍ ചൂടാന്‍
മൂവന്തി മുല്ലപ്പൂ മാല്യം
(പൊന്‍വെയില്‍)
തിങ്കള്‍ ഭജിക്കും പെണ്ണെ തങ്കവര്‍ണ്ണ പെണ്ണെ
നീ തരുന്നു മധുരം
പീലിവിരിക്കും കണ്ണില്‍ വാലിട്ടെഴുതും കണ്ണില്‍
എന്റെ മോഹ ശലഭം
കള്ളനോട്ടം നോക്കി കാതരയായ് കൊഞ്ചി കൂടെ ഒന്ന് വായോ
നിന്നെ കാത്തു കാത്തു ഞാന്‍ ഇരിക്കുന്നു
നെഞ്ചില്‍ നാട്ടു മൈന പാട്ട് മൂളുന്നു
(മേടപ്പൊന്വെയില്)
എന്റെ മനസ്സിന് ഉള്ളില്‍ പൂത്തു നില്ക്കും പാട്ടിന്
പാരിജാത മലരേ
നിന്നെ വിളിക്കും നേരം നീ ഒരുങ്ങും നേരം
ഉള്ളില്‍ ഊറും അമൃതം
പൂങ്കിനാവും ചൂടി പൊന്നാഭരണം ചാര്‍ത്തി മാറുരുമ്മി നില്ക്ക്
നിന്നെ തേടി വന്ന തെന്നലോ ഞാന്‍
കാതില്‍ തേന്‍ പകര്‍ന്ന ഗാനമല്ലോ ഞാന്‍
(മേടപ്പൊന്വെയില്)