Naksatramullaykkum

നക്ഷത്രമുല്ലയ്ക്കും
Year
Language

നക്ഷത്രമുല്ലയ്ക്കും നമ്മുടെ സ്നേഹത്തിന്‍
പിച്ചകവല്ലിക്കും ജന്മനാള് ...ജന്മനാള്
ആതിരേ നീയുമെന്‍ തോഴിയും
ഓര്‍മ്മതന്‍ മോതിരം മാറുന്ന വെണ്ണിലാവ്
(നക്ഷത്ര)

ചിറകുണക്കാന്‍ വരും വെയില്‍ക്കിളി നമ്മുടെ
ചിരി കേട്ടു കോരിത്തരിച്ചു പോയോ
(ചിറകുണക്കാന്‍ )
ചിലമ്പിട്ട പുഴയുടെ കളിമുത്ത് കവരുന്നൊ -
രിളം തെന്നലിപ്പോള്‍ ഉറങ്ങിയോ
ഉണര്‍ന്നിരിക്കാം നമ്മള്‍ ഉണര്‍ന്നിരിക്കാം
ഉയിരിന്റെ തമ്പുരു ശ്രുതി ചേര്‍ക്കാം
(നക്ഷത്ര)

തുയിലുണര്‍ത്താന്‍ വരും പാണന്റെ തുടിയിലും
ത്രിപുടയായ് ഉണരുന്നു നിന്റെ മോഹം
(തുയിലുണര്‍ത്താന്‍ )
തിരിവെയ്ക്കും പുലരിതന്‍ ചെന്തളിര്‍ ചുണ്ടിലും
തിരുമധുരം പോലെ ഈ ഒരു രഹസ്യം
ഇനിയുറങ്ങാം നമ്മള്‍ക്കിനിയുറങ്ങാം
ഇഴനേര്‍ത്ത സ്വപ്നങ്ങള്‍ പുതച്ചുറങ്ങാം
(നക്ഷത്ര)

nakṣatramullaykkuṁ nammuḍĕ snehattin
piccagavallikkuṁ janmanāḽ ...janmanāḽ
ādire nīyumĕn doḻiyuṁ
ormmadan modiraṁ māṟunna vĕṇṇilāv
(nakṣatra)

siṟaguṇakkān varuṁ vĕyilkkiḽi nammuḍĕ
siri keṭṭu korittariccu poyo
(siṟaguṇakkān )
silambiṭṭa puḻayuḍĕ kaḽimutt kavarunnŏ -
riḽaṁ tĕnnalippoḽ uṟaṅṅiyo
uṇarnnirikkāṁ nammaḽ uṇarnnirikkāṁ
uyirinṟĕ tamburu śrudi serkkāṁ
(nakṣatra)

tuyiluṇarttān varuṁ pāṇanṟĕ tuḍiyiluṁ
tribuḍayāy uṇarunnu ninṟĕ mohaṁ
(tuyiluṇarttān )
tirivĕykkuṁ pularidan sĕndaḽir suṇḍiluṁ
tirumadhuraṁ polĕ ī ŏru rahasyaṁ
iniyuṟaṅṅāṁ nammaḽkkiniyuṟaṅṅāṁ
iḻanertta svapnaṅṅaḽ pudaccuṟaṅṅāṁ
(nakṣatra)