Naksatramullaykkum

നക്ഷത്രമുല്ലയ്ക്കും
Year
Language

നക്ഷത്രമുല്ലയ്ക്കും
നമ്മുടെ സ്നേഹത്തിന്‍
പിച്ചകവല്ലിക്കും ജന്മനാളു്
ജന്മനാളു്
ആതിരേ നീയുമെന്‍ തോഴി
ഓര്‍മ്മതന്‍ മോതിരം മാറും ഞാന്‍ വെണ്ണിലാവു്
(നക്ഷത്ര)

ചിറകുണക്കാന്‍ വരും വെയില്‍ക്കിളി
നമ്മുടെ ചിരി കേട്ടു കോരിത്തരിച്ചു പോയോ
(ചിറകുണക്കാന്‍ )
ചിലമ്പിട്ട പുഴയുടെ കളിമുത്തു് കവരുന്നൊ -
രിളം തെന്നലിപ്പോള്‍ ഉറങ്ങിയോ
ഉണര്‍ന്നിരിക്കാം നമ്മള്‍ ഉണര്‍ന്നിരിക്കാം
കുയിലിന്റെ തമ്പുരു ശ്രുതി ചേര്‍ക്കാം
(നക്ഷത്ര)

തുയിലുണര്‍ത്താന്‍ വരും പാണന്റെ തുടിയിലും
ത്രിപുടയായു് ഉണരുന്നു നിന്റെ മോഹം
(തുയിലുണര്‍ത്താന്‍ )
തിരിവെയ്ക്കും പുലരിതന്‍ ചെന്തളിര്‍ ചുണ്ടിലും
തിരുമധുരം പോലെ ഈ ഒരു രഹസ്യം
ഇനിയുറങ്ങാം നമ്മള്‍ക്കിനിയുറങ്ങാം
ഇഴനേര്‍ത്ത സ്വപ്നങ്ങള്‍ പുതച്ചുറങ്ങാം
(നക്ഷത്ര)

nakṣatramullaykkuṁ
nammuḍĕ snehattin
piccagavallikkuṁ janmanāḽu്
janmanāḽu്
ādire nīyumĕn doḻi
ormmadan modiraṁ māṟuṁ ñān vĕṇṇilāvu്
(nakṣatra)

siṟaguṇakkān varuṁ vĕyilkkiḽi
nammuḍĕ siri keṭṭu korittariccu poyo
(siṟaguṇakkān )
silambiṭṭa puḻayuḍĕ kaḽimuttu് kavarunnŏ -
riḽaṁ tĕnnalippoḽ uṟaṅṅiyo
uṇarnnirikkāṁ nammaḽ uṇarnnirikkāṁ
kuyilinṟĕ tamburu śrudi serkkāṁ
(nakṣatra)

tuyiluṇarttān varuṁ pāṇanṟĕ tuḍiyiluṁ
tribuḍayāyu് uṇarunnu ninṟĕ mohaṁ
(tuyiluṇarttān )
tirivĕykkuṁ pularidan sĕndaḽir suṇḍiluṁ
tirumadhuraṁ polĕ ī ŏru rahasyaṁ
iniyuṟaṅṅāṁ nammaḽkkiniyuṟaṅṅāṁ
iḻanertta svapnaṅṅaḽ pudaccuṟaṅṅāṁ
(nakṣatra)