Nainreen sevanriphaiv

നൈന്റീൻ സെവന്റിഫൈവ്
Year
Language

ഏയ് മണ്ടിപ്പെണ്ണേ....

1975.. ഇതു 1975
അന്‍പതുകൊല്ലം മുന്‍പുജനിക്കേണ്ട മണ്ടിപ്പെണ്ണേ
നിന്റെയോണം കേറാമലമൂട്ടില്‍
നിന്റെ നാണംകെട്ടൊരു തറവാട്ടില്‍
1925.. ഇപ്പോളും 1925

പട്ടണം കാണാത്ത പരിഷ്കാരം കാണാത്ത പൊട്ടിപ്പെണ്ണേ
നിന്റെ അടക്കവുമൊതുക്കവും വേഷവും കണ്ടാല്‍
ആരിന്നു പ്രേമിക്കും?
ഒന്നരമുണ്ടും ചന്ദനക്കുറിയും പിന്നിയമുടിയും കമ്മലും തുമ്മലും
കണ്ട്രീ നീ വെറും കണ്ട്രീ
എം ഒ എൻ കെ ഈ വൈ... മങ്കീ...ഡാരഡിപ്പ ഡാരഡിപ്പ ഡാരഡി...
1975.....

ലാലലാ.....
പോപ്മ്യൂസിക്കറിയാത്ത കാബറേ കാണാത്ത പാവം പെണ്ണേ
നിന്റെ നടപ്പും കിതപ്പും നാണവും കണ്ടാല്‍
ആരൊന്നു തിരിഞ്ഞു നോക്കും!
പൊക്കിള്‍മൂടിയ പണ്ടത്തെ ബ്ലൌസും
പൊന്നും തകിടും പൊടിപ്പും തൊങ്ങലും
കണ്ട്രീ നീ വെറും കണ്ട്രീ
എം ഒ എൻ കെ ഈ വൈ... മങ്കീ...ഡാരഡിപ്പ ഡാരഡിപ്പ ഡാരഡി...
1975.....

ey maṇḍippĕṇṇe....

1975.. idu 1975
anpadugŏllaṁ munpujanikkeṇḍa maṇḍippĕṇṇe
ninṟĕyoṇaṁ keṟāmalamūṭṭil
ninṟĕ nāṇaṁkĕṭṭŏru taṟavāṭṭil
1925.. ippoḽuṁ 1925

paṭṭaṇaṁ kāṇātta pariṣkāraṁ kāṇātta pŏṭṭippĕṇṇe
ninṟĕ aḍakkavumŏdukkavuṁ veṣavuṁ kaṇḍāl
ārinnu premikkuṁ?
ŏnnaramuṇḍuṁ sandanakkuṟiyuṁ pinniyamuḍiyuṁ kammaluṁ tummaluṁ
kaṇḍrī nī vĕṟuṁ kaṇḍrī
ĕṁ ŏ ĕn kĕ ī vai... maṅgī...ḍāraḍippa ḍāraḍippa ḍāraḍi...
1975.....

lālalā.....
popmyūsikkaṟiyātta kābaṟe kāṇātta pāvaṁ pĕṇṇe
ninṟĕ naḍappuṁ kidappuṁ nāṇavuṁ kaṇḍāl
ārŏnnu tiriññu nokkuṁ!
pŏkkiḽmūḍiya paṇḍattĕ blaൌsuṁ
pŏnnuṁ tagiḍuṁ pŏḍippuṁ tŏṅṅaluṁ
kaṇḍrī nī vĕṟuṁ kaṇḍrī
ĕṁ ŏ ĕn kĕ ī vai... maṅgī...ḍāraḍippa ḍāraḍippa ḍāraḍi...
1975.....