Nainreen sevanriphaiv

നൈന്റീൻ സെവന്റിഫൈവ്
Year
Language

ഏയ് പൊണ്ണത്തടിയാ...

നൈന്റീന്‍ സെവെന്റിഫൈവ് ഇതു
നൈന്റീന്‍ സെവെന്റിഫൈവ്
അന്‍പതുകൊല്ലം മുന്‍പു ജനിക്കേണ്ട മണ്ടച്ചാരേ
നിങ്ങടെ ഓണംകേറാ മലമൂട്ടില്‍
നിന്റെ നാണംകെട്ടൊരു തറവാട്ടില്‍
നൈന്റീന്‍ റ്റ്വെന്റിഫൈവ് ഇപ്പോഴും
നൈന്റീന്‍ റ്റ്വെന്റിഫൈവ്

ഇംഗ്ലണ്ട് കാണാത്ത പാരീസ് കാണാത്ത പൊങ്ങച്ചാരേ
ഈ അരപ്പിരിയിളകിയ നോട്ടങ്ങള്‍ കണ്ടാല്‍ ആരൊന്നു പ്രേമിക്കും
ചട്ടിത്തലയും ഭസ്മക്കുറിയും വെറ്റിലക്കറയും
തുപ്പലും തപ്പലും കണ്‍ട്രീ - താന്‍ വെറും കണ്‍ട്രീ
എം ഓ എന്‍ കേ ഈ വൈ മങ്കീ (നൈന്റീന്‍)

നൈറ്റ് ക്ലബ് കാണാത്ത ജോണിവാക്കര്‍ കാണാത്ത പൊട്ടച്ചാരേ
ഈ മനം പെരട്ടുന്നൊരു വേഷം കണ്ടാല്‍ ആരൊന്നു തിരിഞ്ഞുനോക്കും
കട്ടിത്തൊലിയും കൈത്തറിത്തുണിയും ബട്ടണില്‍ കുടുക്കിയ
ചിറകുള്ള ജുബ്ബയും കണ്‍ട്രീ താന്‍ വെറും കണ്‍ട്രീ
എം ഓ എന്‍ കേ ഈ വൈ മങ്കീ (നൈന്റീന്‍)

ey pŏṇṇattaḍiyā...

nainṟīn sĕvĕnṟiphaiv idu
nainṟīn sĕvĕnṟiphaiv
anpadugŏllaṁ munpu janikkeṇḍa maṇḍaccāre
niṅṅaḍĕ oṇaṁkeṟā malamūṭṭil
ninṟĕ nāṇaṁkĕṭṭŏru taṟavāṭṭil
nainṟīn ṭrvĕnṟiphaiv ippoḻuṁ
nainṟīn ṭrvĕnṟiphaiv

iṁglaṇḍ kāṇātta pārīs kāṇātta pŏṅṅaccāre
ī arappiriyiḽagiya noṭṭaṅṅaḽ kaṇḍāl ārŏnnu premikkuṁ
saṭṭittalayuṁ bhasmakkuṟiyuṁ vĕṭrilakkaṟayuṁ
tuppaluṁ tappaluṁ kaṇḍrī - tān vĕṟuṁ kaṇḍrī
ĕṁ o ĕn ke ī vai maṅgī (nainṟīn)

naiṭr klap kāṇātta joṇivākkar kāṇātta pŏṭṭaccāre
ī manaṁ pĕraṭṭunnŏru veṣaṁ kaṇḍāl ārŏnnu tiriññunokkuṁ
kaṭṭittŏliyuṁ kaittaṟittuṇiyuṁ baṭṭaṇil kuḍukkiya
siṟaguḽḽa jubbayuṁ kaṇḍrī tān vĕṟuṁ kaṇḍrī
ĕṁ o ĕn ke ī vai maṅgī (nainṟīn)