തൊഴുകൈയ്യില് പുണ്യാഹം കൊണ്ടേ
പുലർകാലം മഞ്ഞിൽ വിരിഞ്ഞു
പറവകളേ തുയിലുണരൂ
മലരുകളേ മധു ചൊരിയൂ
ഓ..മുത്തിപ്പാടക്കീഴിൽ
ഓഹൊ ..കൊത്തങ്കല്ലു തൂക്കി
കള്ളക്കല്ലിൽ കാറ്റിൽ തെന്നി തെന്നി തെന്നി
ഇല്ലിക്കാടും കുന്നും നെല്ലിച്ചോടും ചുറ്റി
കാക്കത്തുമ്പിപ്പെണ്ണേ പിച്ചെ പിച്ചെ
പിച്ചെ പിച്ചെ പിച്ചെ പിച്ചെ പിച്ചെ പിച്ചെ
(തൊഴുകൈയ്യിൽ..)
ചിരിയിൽ ചെങ്കൂവള തുണ്ടും വെച്ച്
നിറുകിൽ വെൺചന്ദന പൊട്ടും തൊട്ട്
അരയിൽ പാലക്കാടൻ മുണ്ടും ചുറ്റി
അഴകിൽ സൂര്യോദയ ചിന്തും തൂക്കി
ഇതിലേ വരൂ ഗ്രാമീണതേ
പുതു കതിരിൻ പൊൻതേരിൽ
മണിവാനിൽ മഞ്ഞല തെന്നലിൽ
കുളിരൂറും അഞ്ചലിൽ കൊഞ്ചലിൽ
(തൊഴുകൈയ്യിൽ..)
മലയിൽ കോടക്കാറ്റിൻ ചൂളം വിളി
മനസ്സിൽ പായിപ്പാടൻ വള്ളംകളി
ഓ തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തക തേയ് തെയ് തോം
ആഹാ തിരിയിൽ പൊന്നില്ലത്തിൻ താളം പിടി
വഴിയിൽ കാക്കരശ്ശി നാടൻ കളി
തിരുവോണവും തൈപ്പൂയവും
കണിയുണരും നന്നാട്ടിൽ
വിറവലാൻ മൂവരകന്യകൾ
വിളയാടും മാമരച്ചില്ലയിൽ
(തൊഴുകൈയ്യിൽ..)