ലില്ലിപ്പൂമാലവില്‍ക്കും പൂക്കാരിപ്പെണ്കിടാങ്ങള്
കള്ളക്കണ്ണേറുനടത്തും പുഷ്പവനത്തില്‍
ഉല്ലാസയാത്രപോയതു മറന്നുപോയോ?
ലാലല്ലലലാ...........ലാലല്ലലലാ......
ആ............
വെള്ളിലപ്പക്ഷികള്വന്നു ആ....
പുല്ലാംകുഴലൂതിനടക്കും... ആ....
വെള്ളാമ്പല്‍ പൊയ്കക്കരയില് ഇരുന്നു നമ്മള്
കല്യാണം സ്വപ്നം കണ്ടതു മറന്നുപോയോ?
അന്നു കല്യാണം സ്വപ്നംകണ്ടതു മറന്നുപോയോ?
ആ...ആ...ഓഹോഹൊ
മധുമാസം പിരിഞ്ഞകാലം മറുനാടുവെടിഞ്ഞുനമ്മള്
പ്രണയത്തിന് കിനാക്കളേന്തി മടങ്ങിയപ്പോള്‍
വിരഹത്തിന് സന്ദേശങ്ങള്‍ മറന്നുപോയോ
തന്ന വിരഹത്തിന് സന്ദേശങ്ങള്‍ മറന്നുപോയോ?