Nadigalil sundari yamunaa

നദികളില്‍ സുന്ദരി യമുനാ
Work
Year
Language

നദികളില്‍ സുന്ദരി യമുന... യമുന... യമുന
സഖികളില്‍ സുന്ദരി അനാര്‍ക്കലി... അനാര്‍ക്കലി (നദികളില്‍--2)

അരമനപ്പൊയ്ക തന്‍ കടവില്‍
അമൃത മുന്തിരിക്കുടിലില്‍ (അരമന--2)
ചഷകവുമായ്‌... ചഷകവുമായ്‌ മധു ചഷകവുമായ്‌
ഒമര്‍ ഖയ്യാമിന്റെ നാട്ടിലെ നര്‍ത്തകി
ഒരുങ്ങി ഒരുങ്ങി ഒരുങ്ങി വരൂ
പ്രിയ സഖീ... പ്രിയ സഖീ
(നദികളില്‍--2)

ഇണയരയന്നങ്ങള്‍ തഴുകിയുറങ്ങും
അനുരാഗ യമുനയിലൂടെ
കവിതയുമായ്‌... കവിതയുമായ്‌ ചുണ്ടില്‍ മധുരവുമായ്‌
അറബിക്കഥയുടെ നാട്ടിലെ മോഹിനി
അരികില്‍ അരികില്‍ അരികില്‍ വരൂ
പ്രിയ സഖീ... പ്രിയ സഖീ

nadigaḽil sundari yamuna... yamuna... yamuna
sakhigaḽil sundari anārkkali... anārkkali (nadigaḽil--2)

aramanappŏyga tan kaḍavil
amṛta mundirikkuḍilil (aramana--2)
saṣagavumāy‌... saṣagavumāy‌ madhu saṣagavumāy‌
ŏmar khayyāminṟĕ nāṭṭilĕ narttagi
ŏruṅṅi ŏruṅṅi ŏruṅṅi varū
priya sakhī... priya sakhī
(nadigaḽil--2)

iṇayarayannaṅṅaḽ taḻugiyuṟaṅṅuṁ
anurāga yamunayilūḍĕ
kavidayumāy‌... kavidayumāy‌ suṇḍil madhuravumāy‌
aṟabikkathayuḍĕ nāṭṭilĕ mohini
arigil arigil arigil varū
priya sakhī... priya sakhī