നദികൾ നദികൾ
നാണം കുണുങ്ങികൾ നദികള്‍
സഖികള്‍ സഖികള്‍ സഖികള്‍
സര്‍വാംഗസുന്ദരികള്‍ സഖികള്‍
രാഗം താനം പല്ലവിപാടും
വാനമ്പാടികള്‍
മാനത്തെമഴവില്ലിന്മാനസപുത്രികള്‍
കാനനകന്യകള്‍... കാനനകന്യകള്‍
കാമുകസന്നിധി തേടിപ്പോകും
കാമരൂപിണികള്‍
രാജഹംസങ്ങളെ മടിയില്‍ വളർത്തും
രാജകുമാരികള്‍... രാജകുമാരികള്‍...