ആതിരാത്തുമ്പിയല്ലേ...ഈ പല്ലവി പാടുകില്ലേ
പാര്‍വണചന്ദ്രികേ നീ...പാലാഴി തീര്‍ക്കുകില്ലേ
പൂമേട തന്നില്‍ പൂമഞ്ചലൊന്നില്
പൂവമ്പനണയുന്ന നേരം
ആതിരാത്തുമ്പിയല്ലേ...ഈ പല്ലവി പാടുകില്ലേ
അനുരാഗസന്ധ്യതന് വൃന്ദാവനം
അനുരാഗക്കുയില് പാടും വരമംഗള ശുഭഗീതം
ഹൃദയത്തിലൊഴുകുന്ന ഹിന്ദോളമേ
ഇനിയെന്നുമീ മാറില്‍ മഴവില്ലായ് വിരിയില്ലേ
കാതില്‍ വീണാല്‍ തേനായ് മാറും
പ്രേമമെന്ന മഞ്ഞു തുള്ളിയും...
നീ ആതിരാത്തുമ്പിയല്ലേ...ഈ പല്ലവി പാടുകില്ലേ
പാര്‍വണചന്ദ്രികേ നീ...പാലാഴി തീര്‍ക്കുകില്ലേ
സ്നേഹാര്ദ്രചിത്തങ്ങള് താരങ്ങളാല്‍
ഭൂമിക്കു വാർകൂന്തല്‍ കുലയഴകിനു പൂവുകളായ്
രാവിന്റെ സോപാനഗീതങ്ങളെ
ജീവന്റെ സന്ദേശം കാതോര്‍ക്കും കനലുകളെ
മണ്ണില്‍ വീണാല്‍ മുത്തായ് മിന്നും
കണ്ണുനീരിനെന്തു പേരിടും...
(നീ ആതിരാത്തുമ്പിയല്ലേ....)