നായിക നീ നായിക നീ
ഒരു സ്വപ്ന നാടക നായിക നീ
കഥയറിയാതെ കളമറിയാതെ
വേഷമണിഞ്ഞൊരു നായിക നീ
(നായിക നീ ...)
യവനിക വീഴും മുൻപേ
അഭിനയം തീരും മുൻപേ (2)
അരങ്ങിലെ നായകൻ എങ്ങോ മറഞ്ഞു
വിരഹവിലോലയായ് നീ കരഞ്ഞു
(നായിക നീ ....)
ജനകന്റെ പുത്രിയ്ക്കും കണ്ണീര്
കണ്വന്റെ പുത്രിയ്ക്കും കണ്ണീര് (2)
താരമ്പൻ വന്നാലും കണ്ണീര്
പിന്നെ താരാട്ടുപാട്ടിലും കണ്ണീര്
(നായിക നീ ....)
കടലിൻ ദുഃഖമൊരു നീർത്തുള്ളി
കരയുടെ ദുഃഖമൊരു മൺതരി
സ്ത്രീ തൻ ദുഃഖമൊരലയാഴി
എന്നും തീരങ്ങളില്ലാത്ത അലയാഴി
(നായിക നീ ....)