Naayaganaaru

നായകനാരു
Year
Language

നായകനാര് പ്രതിനായകനാര്
നാടകത്തിൽ നർത്തകിയാം നായികയാര്
അണിയറയിൽ വാഴും ചെകുത്താന്മാർ
അരങ്ങത്തു വന്നാൽ ദൈവങ്ങൾ
(നായകനാര്..)

സത്യമെന്ന സുന്ദരിക്കു വയസ്സായി
സൽക്കാരം നൽകുവാൻ കഴിയാതെയായ്
പുരാണങ്ങളുറങ്ങുന്നു
പുണ്യചിന്ത മയങ്ങുന്നു
നാണയത്തിലൊളിക്കുന്നു നന്മ തിന്മകൾ
നന്മ തിന്മകൾ
(നായകനാര്..)

മദിര തന്ന ലഹരിധാര ധനമാക്കി
വാഗ്ദാനം വിൽക്കുവാൻ നിശകൾ തേടി
നാടകം നീ തുടർന്നാലും
നാളെയെ നീ മറന്നാലും
തകരാറായ് രജനി തീർത്ത കൂടാരം കൂടാരം
(നായകനാര്...)

nāyaganār pradināyaganār
nāḍagattil narttagiyāṁ nāyigayār
aṇiyaṟayil vāḻuṁ sĕguttānmār
araṅṅattu vannāl daivaṅṅaḽ
(nāyaganār..)

satyamĕnna sundarikku vayassāyi
salkkāraṁ nalguvān kaḻiyādĕyāy
purāṇaṅṅaḽuṟaṅṅunnu
puṇyasinda mayaṅṅunnu
nāṇayattilŏḽikkunnu nanma tinmagaḽ
nanma tinmagaḽ
(nāyaganār..)

madira tanna laharidhāra dhanamākki
vāgdānaṁ vilkkuvān niśagaḽ teḍi
nāḍagaṁ nī tuḍarnnāluṁ
nāḽĕyĕ nī maṟannāluṁ
tagarāṟāy rajani tīrtta kūḍāraṁ kūḍāraṁ
(nāyaganār...)