ഓം ഗുരുഭ്യോ നമ:
ഹരിശ്രീഗണപതയെ നമ:
അവിഘ്നമസ്തു:
നാരായണീയമാം നിളയിലും മുങ്ങിയ
പേരാര്‍ന്ന ഗുരോ പണ്ഡിതരത്നമേ
ആചാര്യോത്തമ നമസ്തേ നമസ്തേ
നാരായണ നാമാവേ
കൊടിക്കുന്നിലമ്മതന്‍ അനുഗ്രഹത്തിടമ്പേ
കൊടുക്കുന്ന ഗുരുവാം അക്ഷരത്തഴമ്പേ
ഭജിക്കും ഞങ്ങള്‍തന്‍ ഉള്ളിരുള്‍ നീക്കും
ഗുരുത്വമേറും കെടാവിളക്കേ
ആര്‍ഷജ്ഞാനനിധേ കുലപതേ
ആറും നാലുമിണങ്ങിയ മൂര്‍ത്തേ
കോര്‍ത്തിനുകൂടാത്തവരും സതതം
വാഴ്ത്തും പരമാചാര്യ നമസ്തേ
ക്ഷേത്രകലയിലും ദേവസഭയിലും
ആത്മരസം പകര്‍ന്ന അക്ഷരതീര്‍ഥമേ
കൈരളിചൂടിയ തുളസീദലമേ
കൈതൊഴും ഞങ്ങടെ സര്‍വസ്വമേ