Naaraayanaa krsnaa

നാരായണാ കൃഷ്ണാ
Year
Language

നാരായണാ കൃഷ്ണാ നാരായണാ കൃഷ്ണാ
നാരായണാ കൃഷ്ണാ നാരായണാ..
തൃച്ചന്ദനം ചാര്‍ത്തി കാണുമതു നേരം
തൃക്കാല്‍ വണങ്ങുവാന്‍ എത്ര സൗഖ്യം
പൊന്നിന്‍ കിരീടവും പൊന്മണി മാലയും
പൊന്നരഞ്ഞാണവും കിങ്ങിണിയും
പൊന്നുവളകളും പൊന്നുടയാടയും
മിന്നുന്ന കുണ്ഡലം കാല്‍ചിലമ്പും
ചെത്തിപ്പൂമാല തുളസീദളങ്ങളും
എല്ലാമണിഞ്ഞു വിളങ്ങുന്ന നേരം
സാക്ഷാല്‍ പരബ്രഹ്മമെന്നേ പറയാവൂ
സര്‍വജനങ്ങള്‍ക്കും എത്ര സൗഖ്യം

nārāyaṇā kṛṣṇā nārāyaṇā kṛṣṇā
nārāyaṇā kṛṣṇā nārāyaṇā..
tṛccandanaṁ sārtti kāṇumadu neraṁ
tṛkkāl vaṇaṅṅuvān ĕtra saukhyaṁ
pŏnnin kirīḍavuṁ pŏnmaṇi mālayuṁ
pŏnnaraññāṇavuṁ kiṅṅiṇiyuṁ
pŏnnuvaḽagaḽuṁ pŏnnuḍayāḍayuṁ
minnunna kuṇḍalaṁ kālsilambuṁ
sĕttippūmāla tuḽasīdaḽaṅṅaḽuṁ
ĕllāmaṇiññu viḽaṅṅunna neraṁ
sākṣāl parabrahmamĕnne paṟayāvū
sarvajanaṅṅaḽkkuṁ ĕtra saukhyaṁ