Naanayam kandaal

നാണയം കണ്ടാൽ
Year
Language

നാണയം കണ്ടാല്‍ നക്കിയെടുക്കും
നാണമില്ലാത്തോരിസഹാക്കേ
കേട്ടാല്‍ കുളിക്കണം നിങ്ങടെ തട്ടിപ്പും
നാട്ടില്‍ പാട്ടല്ലേ മൂരാച്ചി

ഓംകാരപ്പൊരുളാണേ സത്യം ഞങ്ങള്‍
ഓടിയൊളിക്കുമെന്നോര്‍ക്കണ്ടാ
പള്ളിപ്പടയുടെ മൂച്ചൊന്നും നോക്കണ്ട
പിള്ളേച്ചന്‍ തന്നെ നയിച്ചാട്ടെ

ഇസഹാക്കേ യൂദാസേ ഇക്കളിനിര്‍ത്തുക ബുദ്ദൂസേ
പാലത്തിനെന്തിനു കമ്പിസിമന്റ് ജീമൂതവാഹനനാണെങ്കില്‍
ഒന്നല്ലൊരായിരം പാലം കെട്ടും
ഓര്‍ത്തുവന്നില്ലെങ്കില്‍ ആരെയും തട്ടും

പടക്കുറുപ്പേ ജേതാവേ പഞ്ചായത്തിന്‍ നേതാവേ
പടയണിവന്നാലും ചെമ്പടവന്നാലും
പപ്പടം പോലെ പൊടിച്ചോളാം
മണ്ഡോദരിയുടെ മാനം കാക്കാന്‍
നേരിട്ടു വെട്ടിമരിച്ചോളാം

ഓരോ നാളും നമ്മുടെ ചുറ്റും
ഓരോപാലം പൊന്തിവരട്ടെ
പാലം കൊണ്ടേ നമ്മുടെ നാട്ടില്‍
കാലം വേഗം മാറിവരട്ടെ

പാഞ്ചാലിമോളൊരു മുത്താണെങ്കില്‍
പഞ്ചായത്തിന്റെ സ്വത്താണെങ്കില്‍
കെട്ടിക്കും ഞങ്ങള്‍ കെട്ടിക്കും
അതു തെറ്റിക്കാന്‍ വന്നോരെ പൊട്ടിക്കും

ആര്‍ഷസംസ്കാരസം‌പൂജ്യനാം സ്വാമി
ശീര്‍ഷാസനാനന്ദ സ്വാമി
അമ്പുകളെടുക്കു വമ്പുകളൊടുക്കു
അവതാരമായ് വന്നു ഞങ്ങളെ നയിക്കു

ഹരഹര ശംഭോ ശിവശിവശംഭോ
പാലം കാക്കുക ശിവശംഭോ
അക്കരെയിക്കരെ നില്‍ക്കും ഞങ്ങള്‍ -
ക്കൊക്കെയുമീയൊരു പാലം മാത്രം

ഹരഹര ശംഭോ........

nāṇayaṁ kaṇḍāl nakkiyĕḍukkuṁ
nāṇamillāttorisahākke
keṭṭāl kuḽikkaṇaṁ niṅṅaḍĕ taṭṭippuṁ
nāṭṭil pāṭṭalle mūrācci

oṁkārappŏruḽāṇe satyaṁ ñaṅṅaḽ
oḍiyŏḽikkumĕnnorkkaṇḍā
paḽḽippaḍayuḍĕ mūccŏnnuṁ nokkaṇḍa
piḽḽeccan dannĕ nayiccāṭṭĕ

isahākke yūdāse ikkaḽinirttuga buddūse
pālattinĕndinu kambisimanṟ jīmūdavāhananāṇĕṅgil
ŏnnallŏrāyiraṁ pālaṁ kĕṭṭuṁ
orttuvannillĕṅgil ārĕyuṁ taṭṭuṁ

paḍakkuṟuppe jedāve pañjāyattin nedāve
paḍayaṇivannāluṁ sĕmbaḍavannāluṁ
pappaḍaṁ polĕ pŏḍiccoḽāṁ
maṇḍodariyuḍĕ mānaṁ kākkān
neriṭṭu vĕṭṭimariccoḽāṁ

oro nāḽuṁ nammuḍĕ suṭruṁ
orobālaṁ pŏndivaraṭṭĕ
pālaṁ kŏṇḍe nammuḍĕ nāṭṭil
kālaṁ vegaṁ māṟivaraṭṭĕ

pāñjālimoḽŏru muttāṇĕṅgil
pañjāyattinṟĕ svattāṇĕṅgil
kĕṭṭikkuṁ ñaṅṅaḽ kĕṭṭikkuṁ
adu tĕṭrikkān vannorĕ pŏṭṭikkuṁ

ārṣasaṁskārasaṁ‌pūjyanāṁ svāmi
śīrṣāsanānanda svāmi
ambugaḽĕḍukku vambugaḽŏḍukku
avadāramāy vannu ñaṅṅaḽĕ nayikku

harahara śaṁbho śivaśivaśaṁbho
pālaṁ kākkuga śivaśaṁbho
akkarĕyikkarĕ nilkkuṁ ñaṅṅaḽ -
kkŏkkĕyumīyŏru pālaṁ mātraṁ

harahara śaṁbho........