Naanam maṟaykkaan

നാണം മറയ്ക്കാൻ
Year
Language

നാണം മറയ്ക്കാന്‍ മറന്നവരേ
നാണക്കേടറിയാത്ത പെണ്ണുങ്ങളേ (നാണം)
അരമുഴം ചേലയില്‍ എത്രനാള്‍ നിങ്ങളീ
അവയവഭംഗിയൊളിച്ചു വെയ്ക്കും നിങ്ങള്‍
ഒളിച്ചു വെയ്ക്കും

ഹേമമാലിനി ഫിഗറല്ലേ
ജ്യോതിലക്ഷ്മി സ്റ്റൈലല്ലേ
ഓറഞ്ചു നിറമുള്ളോരാറിഞ്ചു വയര്‍ കണ്ടാല്‍
ആല്‍ക്കഹോളിന്റെ ലഹരി എനിക്കുള്ളില്‍
വാറ്റു ചാരായ ലഹരി (ഓറഞ്ചു) (നാണം)

പഞ്ചവാദ്യം ... പാണ്ടിമേളം..
ഓഹോ ഇലതാളം ഓഹോ ഇലതാളം
പറയരുതാത്തൊരു ചേങ്കിലത്താളം
ഓഹോ .. ചേങ്കിലത്താളം
നാണം മറയ്ക്കാത്ത പെണ്മണിയ്ക്കെന്തിനൊ-
രാണിനെ കാണുമ്പോള്‍ കള്ളനാണം കള്ളനാണം
നാണമെന്നളിയനോടാരു പറഞ്ഞു അതു
നാലാളു കാണരുതെന്ന ഭാവം
നാണമെന്നളിയനോടാരു പറഞ്ഞു ഈ
നാട്ടുകാര്‍ അറിയരുതെന്നു മാത്രം (നാണം)

nāṇaṁ maṟaykkān maṟannavare
nāṇakkeḍaṟiyātta pĕṇṇuṅṅaḽe (nāṇaṁ)
aramuḻaṁ selayil ĕtranāḽ niṅṅaḽī
avayavabhaṁgiyŏḽiccu vĕykkuṁ niṅṅaḽ
ŏḽiccu vĕykkuṁ

hemamālini phigaṟalle
jyodilakṣmi sṭrailalle
oṟañju niṟamuḽḽorāṟiñju vayar kaṇḍāl
ālkkahoḽinṟĕ lahari ĕnikkuḽḽil
vāṭru sārāya lahari (oṟañju) (nāṇaṁ)

pañjavādyaṁ ... pāṇḍimeḽaṁ..
oho iladāḽaṁ oho iladāḽaṁ
paṟayarudāttŏru seṅgilattāḽaṁ
oho .. seṅgilattāḽaṁ
nāṇaṁ maṟaykkātta pĕṇmaṇiykkĕndinŏ-
rāṇinĕ kāṇumboḽ kaḽḽanāṇaṁ kaḽḽanāṇaṁ
nāṇamĕnnaḽiyanoḍāru paṟaññu adu
nālāḽu kāṇarudĕnna bhāvaṁ
nāṇamĕnnaḽiyanoḍāru paṟaññu ī
nāṭṭugār aṟiyarudĕnnu mātraṁ (nāṇaṁ)