ആലിപ്പഴം ഇന്നൊന്നായെന്‍ മുറ്റത്തെങ്ങും
മേലെ വാനില്‍ നിന്നും പൊഴിഞ്ഞല്ലോ
ഞാനും എന്നാശകളും
വാരി വാരി എടുത്തല്ലോ
(ആലിപ്പഴം…)
ഓര്ക്കാതെയിന്നൊരുങ്ങി ഞാന്‍
ഉറങ്ങാതോര്ത്തിരുന്നു ഞാന്‍
എന്നില്‍ കരുണകള്‍ തൂകുവാന്‍
കൊതിച്ചു ചിരിച്ചു വന്നു ദേവാനി
മണ്ണൂം വിണ്ണും എന്നിലിന്ന് മുന്നിലിന്ന്
മലരുകള്‍ ചൊരിഞ്ഞൂ ആനന്ദം….ഏകുവാന്‍ (2)
ഞാനും എന്‍ മോഹങ്ങളും ആടിപ്പാടി നടന്നല്ലോ
( ആലിപ്പഴം…)
മിഴിനീരുതൂകി നിന്ന ഞാന്‍
നിറമാലചാര്ത്തിടുന്നിതാ
കണ്ണില്‍ തിരകളില്‍ ജീവനില്‍
തെളിഞ്ഞു വിളങ്ങി നിന്നു സ്നേഹാംശം
ഇന്നും എന്നും മിന്നും പൊന്നായ്
കണ്ണില്‍ കണ്ണായ് പുലരികള്‍ വിരിഞ്ഞൂ
ആമോദം കാണുവാന്‍(2)
ഞാനും എന്‍ രാഗങ്ങളും ആടിപാടി നടന്നല്ലോ
(ആലിപ്പഴം…)