Naale neeyoru taaram

നാളെ നീയൊരു താരം
Work
Year
Language

നാളേ നീയൊരു താരം സിനിമാതാരം
നാണംകുണുങ്ങിപ്പെണ്ണേ നാടന്‍ പൈങ്കിളിപ്പെണ്ണേ
നാളെ നീയൊരു താരം
താരം താരം താരം

കുറ്റാലം കുളിരരുവിയില്‍ നീയൊരു
കുളിസീനഭിനയിക്കും ഹായ്
കുളിസീനഭിനയിക്കും
മാധുരിയുള്ളൊരു പാട്ടിനൊത്ത്
മാദകാധരം ചലിപ്പിക്കും
മരം ചുറ്റിയോടും... മയില്‍‌പോലാടും
മാറിലെക്കിതപ്പുകള്‍ കാമറ ഒപ്പും പെണ്ണേ

കൊച്ചീക്കായലിലൂടെ നീയൊരു കൊതുമ്പുവള്ളം തുഴയും
നീലക്കൊതുമ്പുവള്ളം തുഴയും
പാര്‍ക്കില്‍ക്കൂടി കാറോടിച്ചൊരു
സൈക്കിളില്‍ മുട്ടിനിറുത്തും
വഴിയിലെ റോമിയോ തൊഴികൊണ്ടോടും
തൊഴികൊണ്ടോടും... ഹീറോയുമൊത്തുനീ
പാരീസില്‍പ്പോകും...
പാരീസില്‍പ്പോകും പെണ്ണേ

nāḽe nīyŏru tāraṁ sinimādāraṁ
nāṇaṁkuṇuṅṅippĕṇṇe nāḍan paiṅgiḽippĕṇṇe
nāḽĕ nīyŏru tāraṁ
tāraṁ tāraṁ tāraṁ

kuṭrālaṁ kuḽiraruviyil nīyŏru
kuḽisīnabhinayikkuṁ hāy
kuḽisīnabhinayikkuṁ
mādhuriyuḽḽŏru pāṭṭinŏtt
mādagādharaṁ salippikkuṁ
maraṁ suṭriyoḍuṁ... mayil‌polāḍuṁ
māṟilĕkkidappugaḽ kāmaṟa ŏppuṁ pĕṇṇe

kŏccīkkāyalilūḍĕ nīyŏru kŏdumbuvaḽḽaṁ tuḻayuṁ
nīlakkŏdumbuvaḽḽaṁ tuḻayuṁ
pārkkilkkūḍi kāṟoḍiccŏru
saikkiḽil muṭṭiniṟuttuṁ
vaḻiyilĕ ṟomiyo tŏḻigŏṇḍoḍuṁ
tŏḻigŏṇḍoḍuṁ... hīṟoyumŏttunī
pārīsilppoguṁ...
pārīsilppoguṁ pĕṇṇe