Naale naale

നാളെ നാളെ
Year
Language

നാളെ നാളെ
ഇതുവരെ പുലരാത്ത നാളെ
എവിടെ എവിടെ
നേതാക്കള്‍ ചൊല്ലുന്ന നല്ല നാളെ
എല്ലാര്‍ക്കും നാളെയെന്നതു മാത്രം
ഇന്നെന്നതാര്‍ക്കും വേണ്ട
(നാളെ നാളെ )
നാളെ നാളെ

വിശന്ന മര്‍ത്ത്യനു മുന്നില്‍
പല പല വര്‍ണ്ണക്കൊടികള്‍
(വിശന്ന )
വാചാലതയുടെ കാറ്റുകള്‍ അവയെ
പറത്തി നില്‍ക്കുമ്പോള്‍ (2)
കൈകളില്‍ അവയുടെ ഭാരം പേറിയ
ജീവികള്‍ അടിയുന്നു

(നാളെ നാളെ )

ഒഴിഞ്ഞ പാത്രവുമായി
തെരുവിലിരിപ്പൂ ജനനി
(ഒഴിഞ്ഞ )
മേലേ രഹരിതന്‍ മേടയിലൊരുപിടി
മക്കള്‍ സുഖിക്കുമ്പോള്‍ (2)
തൊഴിലാളികളുടെ കൈകള്‍ മാത്രം
അമ്മേ നിന്നെ പോറ്റാന്‍
അമ്മേ അമ്മേ

nāḽĕ nāḽĕ
iduvarĕ pularātta nāḽĕ
ĕviḍĕ ĕviḍĕ
nedākkaḽ sŏllunna nalla nāḽĕ
ĕllārkkuṁ nāḽĕyĕnnadu mātraṁ
innĕnnadārkkuṁ veṇḍa
(nāḽĕ nāḽĕ )
nāḽĕ nāḽĕ

viśanna marttyanu munnil
pala pala varṇṇakkŏḍigaḽ
(viśanna )
vāsāladayuḍĕ kāṭrugaḽ avayĕ
paṟatti nilkkumboḽ (2)
kaigaḽil avayuḍĕ bhāraṁ peṟiya
jīvigaḽ aḍiyunnu

(nāḽĕ nāḽĕ )

ŏḻiñña pātravumāyi
tĕruvilirippū janani
(ŏḻiñña )
mele raharidan meḍayilŏrubiḍi
makkaḽ sukhikkumboḽ (2)
tŏḻilāḽigaḽuḍĕ kaigaḽ mātraṁ
amme ninnĕ poṭrān
amme amme