Naagattaan kaavilamme

നാഗത്താന്‍ കാവിലമ്മേ
Work
Year
Language

നാഗത്താന്‍ കാവിലമ്മേ നാള്‍ തോറും കനിയുമമ്മേ
നാവേറിനൊരുണ്ണിയഴകിനു പേരിടു്
ചെമ്പൊന്നിന്‍ നൂലുകെട്ടു് ചേലൂറും പൊട്ടു കുത്തു്
ചെന്താരിതൾ മിഴിയിലിത്തിരി മയ്യിടു്
ഉണ്ണിമറുകിലൊരുമ്മയെഴുതണു് വെണ്ണിലാക്കുളിരു്
അമ്മഭഗവതി നടനമാടുക നിന്റെ കാൽത്തളിരു്
(നാഗത്താന്‍...... )

നാലുവേദവുമടിതൊഴുന്നൊരു നാദരൂപിണിയേ
നാളെയീമകനിന്ദ്രചന്തിരനാടു വാഴണമേ
രാവുകടയണ പത്തിയേന്തണ സൂര്യമാണിക്യം
നീ ഇവന്റെ നടയ്ക്കു വെയ്ക്കണമൊക്കെ നിന്നിഷ്ടം
ഏഴു നിറങ്ങളിലെഴുതുമഴകിയ കളമിതമ്മയ്ക്കു്
പഴയമൺകുട ഹൃദയതാളമിതുലകനന്മയ്ക്കു്
(നാഗത്താന്‍...... )

പത പതഞ്ഞു വരുന്ന പൌര്‍ണ്ണമിപ്പാല്‍ക്കുടം തായേ
പകല്‍ ചൊരിഞ്ഞു തരുന്ന മഞ്ഞളിലാടുവോള്‍ നീയേ
ഉലകമംഗളകാരിണീ നിന്‍ നിറവിനാലമ്മേ
ഉടലിലുയിരുകൾ വാഴണം നൂറാണ്ടു ചെഞ്ചമ്മേ
നടതൊഴും പുതു പുലരികൾക്കിനി സുകൃതമാംഗല്യം
കളമെഴുത്തിനു മിഴി വളയ്ക്കണം അമരകൈവല്യം
(നാഗത്താന്‍...... )

nāgattān kāvilamme nāḽ toṟuṁ kaniyumamme
nāveṟinŏruṇṇiyaḻaginu periḍu്
sĕmbŏnnin nūlugĕṭṭu് selūṟuṁ pŏṭṭu kuttu്
sĕndāridaḽ miḻiyilittiri mayyiḍu്
uṇṇimaṟugilŏrummayĕḻudaṇu് vĕṇṇilākkuḽiru്
ammabhagavadi naḍanamāḍuga ninṟĕ kālttaḽiru്
(nāgattān...... )

nāluvedavumaḍidŏḻunnŏru nādarūbiṇiye
nāḽĕyīmaganindrasandiranāḍu vāḻaṇame
rāvugaḍayaṇa pattiyendaṇa sūryamāṇikyaṁ
nī ivanṟĕ naḍaykku vĕykkaṇamŏkkĕ ninniṣṭaṁ
eḻu niṟaṅṅaḽilĕḻudumaḻagiya kaḽamidammaykku്
paḻayamaṇguḍa hṛdayadāḽamidulagananmaykku്
(nāgattān...... )

pada padaññu varunna paൌrṇṇamippālkkuḍaṁ tāye
pagal sŏriññu tarunna maññaḽilāḍuvoḽ nīye
ulagamaṁgaḽagāriṇī nin niṟavinālamme
uḍaliluyirugaḽ vāḻaṇaṁ nūṟāṇḍu sĕñjamme
naḍadŏḻuṁ pudu pularigaḽkkini sukṛtamāṁgalyaṁ
kaḽamĕḻuttinu miḻi vaḽaykkaṇaṁ amaragaivalyaṁ
(nāgattān...... )