നെയ്തലാമ്പലാടും രാവില്‍ തിങ്കളായെങ്കില്‍
എന്റെ മാന്‍ കിടാവിന്നിടമെന് മാറിലേകും ഓ ഞാന്‍ മാറിലേകും ഞാന്‍
നെയ്തലാമ്പലാടും രാവില്‍ തിങ്കളായെങ്കില്‍
എന്റെ മാന്‍ കിടാവിന്നിടമെന് മാറിലേകും ഓ ഞാന്‍ മാറിലേകും ഞാന്‍
നിന്റെ മിഴിയിണകള്‍ കിനാവിന് സൗഹൃദം നുകര്ന്നൂ
ഏഴു വര്‍ണങ്ങള്‍ പ്രിയേ നിന് രൂപമായ് വിരിഞ്ഞൂ
ഈ രാവു പോലും പിന്നില്‍ നിന്റെ മുടിയില്‍ മറഞ്ഞു നിന്നൂ
ഈ രാവു പോലും പിന്നില്‍ നിന്റെ മുടിയില്‍ മറഞ്ഞു നിന്നൂ
(നെയ്തലാമ്പലാടും)
രാഗമാധവമായ് നിലാവിന് പാല്കുടം കിനിഞ്ഞൂ
ജീവതന്ത്രികളില് വികാരം ഈണമായ് ഉണര്‍ന്നൂ
ആത്മാവിലേതോ കോണില്‍ നമ്മളറിയാതെ മധു നിറഞ്ഞൂ
(നെയ്തലാമ്പലാടും)