You are here

O nadiyorattil

Title (Indic)
ഓ നദിയോരത്തില്
Work
Year
Language
Credits
Role Artist
Music Shyam
Performer Dinesh
Krishnachandran
Writer Shibu Chakravarthy

Lyrics

Malayalam

ഓ നദിയോരത്തില് പാടാന്‍ വന്ന പൂന്തിങ്കളേ
വേളിപ്പൂഞ്ചേല മാറില്‍ച്ചൂടുന്ന
തോണിപ്പൂമ്പെണ്ണിന്‍ നാണം കണ്ടിട്ട്
പൂന്തിങ്കളിന്നെന്തേ പാടാത്തൂ
ഓ നദിയോരത്തില്.......

മുക്കുറ്റിച്ചാന്തും വരമഞ്ഞളും
തച്ചോളിവീട്ടീന്നു കൊണ്ടുത്തന്നു
മുണ്ടും മേല്‍മുണ്ടും മുലക്കച്ചയും
വിണ്ണിലെ വെണ്ണിലാ നെയ്തുതന്നൂ
താരിളം കുഞ്ഞിനെത്തോളിലിട്ട്
താരാട്ടുപാടിയുറക്കിയിട്ട്
താഴമ്പൂക്കാട്ടിലെ പൂമൈനകള്‍
വേളിക്കുപോകുന്നു തോഴിമാരായ്
തകതോം തകതോം തകതോം
തെയ്യകം തെയ്യകം തെയ്യകം താരോ
പൂന്തിങ്കള്‍ പിന്നെന്തേ പാടാത്തൂ?
ഓ നദിയൊരത്തില്..........

മുന്നാഴിപ്പൂവും നിറകതിരും
വെള്ളോട്ടുകിണ്ടിയും കൊണ്ടുവെച്ചു
മിന്നിത്തിളങ്ങും നിലവിളക്ക്
നന്നായിത്തിരിയിട്ടെടുത്തുവെച്ചു
താളിനീ തേച്ചു കുളിച്ചുവന്നൂ
വേളിപ്പൂവാടയെടുത്തുവച്ചൂ
ആറിന്റെ തീരത്തു കണ്ണും നട്ടൂ
നേരം പുലരുവാന്‍ കാത്തിരുന്നേ
തകതോം തകതോം തകതോം
തെയ്യകം തെയ്യകം തെയ്യകം താരോ
തോണിപ്പൂമ്പെണ്ണിന്നു കല്യാണം...
ഓ നദിയോരത്തില്....

English

o nadiyorattil pāḍān vanna pūndiṅgaḽe
veḽippūñjela māṟilscūḍunna
toṇippūmbĕṇṇin nāṇaṁ kaṇḍiṭṭ
pūndiṅgaḽinnĕnde pāḍāttū
o nadiyorattil.......

mukkuṭriccānduṁ varamaññaḽuṁ
taccoḽivīṭṭīnnu kŏṇḍuttannu
muṇḍuṁ melmuṇḍuṁ mulakkaccayuṁ
viṇṇilĕ vĕṇṇilā nĕydudannū
tāriḽaṁ kuññinĕttoḽiliṭṭ
tārāṭṭubāḍiyuṟakkiyiṭṭ
tāḻambūkkāṭṭilĕ pūmainagaḽ
veḽikkubogunnu toḻimārāy
tagadoṁ tagadoṁ tagadoṁ
tĕyyagaṁ tĕyyagaṁ tĕyyagaṁ tāro
pūndiṅgaḽ pinnĕnde pāḍāttū?
o nadiyŏrattil..........

munnāḻippūvuṁ niṟagadiruṁ
vĕḽḽoṭṭugiṇḍiyuṁ kŏṇḍuvĕccu
minnittiḽaṅṅuṁ nilaviḽakk
nannāyittiriyiṭṭĕḍuttuvĕccu
tāḽinī teccu kuḽiccuvannū
veḽippūvāḍayĕḍuttuvaccū
āṟinṟĕ tīrattu kaṇṇuṁ naṭṭū
neraṁ pularuvān kāttirunne
tagadoṁ tagadoṁ tagadoṁ
tĕyyagaṁ tĕyyagaṁ tĕyyagaṁ tāro
toṇippūmbĕṇṇinnu kalyāṇaṁ...
o nadiyorattil....

Lyrics search