Naadum veedum

നാടും വീടും
Year
Language

നാടും വീടുമില്ലാത്ത തെരുവുതെണ്ടി....
നാൽക്കവലയിൽ വീണുറങ്ങും തെരുവുതെണ്ടി...
(നാടും വീടുമില്ലാത്ത.....)
നാലുമുഴം കയറുവാങ്ങാൻ കഴിവില്ലാതെ.....
ജീവിതത്തെ പണ്ടൊരിയ്ക്കൽ സ്നേഹിച്ചു...

ഇരവിനവൻ പകലെന്നു പേരിട്ടു...
ഇരുട്ടവനെ സ്നേഹിതനായ് സ്വീകരിച്ചു....
തടവറയിൽ ഭാവനകൾ കൊഴിഞ്ഞുവീണൂ...
തളിരിടാതെ മോഹമുല്ല കരിഞ്ഞുവീണൂ....

നാടും വീടുമില്ലാത്ത തെരുവുതെണ്ടി....
നാൽക്കവലയിൽ വീണുറങ്ങും തെരുവുതെണ്ടി...
നാലുമുഴം കയറുവാങ്ങാൻ കഴിവില്ലാതെ...
ജീവിതത്തെ പണ്ടൊരിയ്ക്കൽ സ്നേഹിച്ചു...

ഒരു ഹൃദയം പുലരൊളിപോൽ വന്നെത്തി...
കൈകൊടുത്തു കള്ളനെയും കരകയറ്റി...
ഒരു ഹൃദയം പുലരൊളിപോൽ വന്നെത്തി...
കൈകൊടുത്തു കള്ളനെയും കരകയറ്റി...
പുതിയലോകമുണരുമെന്നു കൊതിച്ചനേരം..
വിധി വിഷാദരാക്ഷസനായ് പാഞ്ഞെത്തി...

നാടും വീടുമില്ലാത്ത തെരുവുതെണ്ടി....
നാൽക്കവലയിൽ വീണുറങ്ങും തെരുവുതെണ്ടി...
നാലുമുഴം കയറുവാങ്ങാൻ കഴിവില്ലാതെ....
ജീവിതത്തെ പണ്ടൊരിയ്ക്കൽ സ്നേഹിച്ചു...

nāḍuṁ vīḍumillātta tĕruvudĕṇḍi....
nālkkavalayil vīṇuṟaṅṅuṁ tĕruvudĕṇḍi...
(nāḍuṁ vīḍumillātta.....)
nālumuḻaṁ kayaṟuvāṅṅān kaḻivillādĕ.....
jīvidattĕ paṇḍŏriykkal snehiccu...

iravinavan pagalĕnnu periṭṭu...
iruṭṭavanĕ snehidanāy svīgariccu....
taḍavaṟayil bhāvanagaḽ kŏḻiññuvīṇū...
taḽiriḍādĕ mohamulla kariññuvīṇū....

nāḍuṁ vīḍumillātta tĕruvudĕṇḍi....
nālkkavalayil vīṇuṟaṅṅuṁ tĕruvudĕṇḍi...
nālumuḻaṁ kayaṟuvāṅṅān kaḻivillādĕ...
jīvidattĕ paṇḍŏriykkal snehiccu...

ŏru hṛdayaṁ pularŏḽibol vannĕtti...
kaigŏḍuttu kaḽḽanĕyuṁ karagayaṭri...
ŏru hṛdayaṁ pularŏḽibol vannĕtti...
kaigŏḍuttu kaḽḽanĕyuṁ karagayaṭri...
pudiyalogamuṇarumĕnnu kŏdiccaneraṁ..
vidhi viṣādarākṣasanāy pāññĕtti...

nāḍuṁ vīḍumillātta tĕruvudĕṇḍi....
nālkkavalayil vīṇuṟaṅṅuṁ tĕruvudĕṇḍi...
nālumuḻaṁ kayaṟuvāṅṅān kaḻivillādĕ....
jīvidattĕ paṇḍŏriykkal snehiccu...