ഹിമവാഹിനി ഹൃദയഹാരിണീ
നിനക്കോ എന്റെ പ്രിയമുള്ളവള്‍ക്കോ മാദകസൌന്ദര്യം... ഓ...
നീലക്കടമ്പിന്‍ പൂക്കള്‍ ചൂടി
നിലാവുപോലിവള്‍ വന്നു അരികില്‍ വന്നു
ഈ നുണക്കുഴികള്‍ പൂന്തേന്‍ ചുഴികള്‍
നാണം കൊണ്ടു ചുവന്നു മെല്ലെ ചുവന്നൂ
(ഹിമവാഹിനി...)
ശോശന്ന പുഷ്പങ്ങള്‍ പുഞ്ചിരി തൂകും
ശരത്കാലസന്ധ്യകളില്‍
പണ്ടു ശലോമോന് പകര്‍ന്നു നല്കിയ
പാനപാത്രമെനിക്കു തന്നു .. ഇവള് തന്നൂ...
(ഹിമവാഹിനി.....)
വന്നെത്തുമല്ലോ ഞങ്ങള്‍ ഒരുനാള്‍
വധൂവരന്മാരായീ
ഞാനന്നു രാത്രിയില്‍ എന്‍ പ്രിയസഖിയുടെ
മാറില്‍ ചേര്‍ന്നു മയങ്ങും ഇങ്ങനെ മയങ്ങും
(ഹിമവാഹിനി.....)