Eeyide penninoru

ഈയിടെ പെണ്ണിനൊരു
Year
Language

ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ്
ഇളം കവിളില്‍ തുടുതുടുപ്പ്
നെഞ്ചില്‍ ഇതുവരെയില്ലാത്ത പെടപെടപ്പ്
ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ്

ചൂതാടും മിഴികളുമായ് ചുരുണ്ട മുടികളുമായ്
വന്നു മനസ്സു ചോദിച്ചു മധുരം മേടിച്ചു
മയക്കിയെടുത്തവനാരുപെണ്ണേ നിന്നെ
മയക്കിയെടുത്തവനാരുപെണ്ണേ
ആരു പെണ്ണേ?

ദാഹിക്കും ഹൃദയവുമായ് തനിച്ചു കഴിയുമ്പോള്‍
ദാഹിക്കും ഹൃദയവുമായ് നീ തനിച്ചു കഴിയുമ്പോള്‍
നിന്റെ കിളുന്നുചുണ്ടിലെ മണിയമ്പൂവുകള്‍
കിള്ളിയെടുത്തവനാരുപെണ്ണേ ഇന്ന്
കിള്ളിയെടുത്തവനാരുപെണ്ണേ?
ആരുപെണ്ണേ?

īyiḍĕ pĕṇṇinŏru minuminupp
iḽaṁ kaviḽil tuḍuduḍupp
nĕñjil iduvarĕyillātta pĕḍabĕḍapp
īyiḍĕ pĕṇṇinŏru minuminupp

sūdāḍuṁ miḻigaḽumāy suruṇḍa muḍigaḽumāy
vannu manassu sodiccu madhuraṁ meḍiccu
mayakkiyĕḍuttavanārubĕṇṇe ninnĕ
mayakkiyĕḍuttavanārubĕṇṇe
āru pĕṇṇe?

dāhikkuṁ hṛdayavumāy taniccu kaḻiyumboḽ
dāhikkuṁ hṛdayavumāy nī taniccu kaḻiyumboḽ
ninṟĕ kiḽunnusuṇḍilĕ maṇiyambūvugaḽ
kiḽḽiyĕḍuttavanārubĕṇṇe inn
kiḽḽiyĕḍuttavanārubĕṇṇe?
ārubĕṇṇe?