നാദബ്രഹ്മമയീ മാനസ
നാളീകത്തെയുണർത്തുമനശ്വര
നാദബ്രഹ്മമയീ...
നാവിൽ നടമാടും നീ...
നാദബ്രഹ്മമയീ..
പ്രഭാ മരീചികൾ തന്ത്രികൾ ചാർത്തിയ
പ്രപഞ്ചമല്ലോ നിൻ വീണ - നിന്റെ മണിവീണ
തഴുകുമ്പോൾ നീ തഴുകുമ്പോഴതു
തളിർത്തു നിൽക്കുന്നു അതു
തളിർത്തു പൂക്കുന്നു
അതിലൊരു പൂമലരല്ലോ ഞാനൊരു
മധുകണമല്ലോ ഞാൻ.. (നാദ..)
അഗാധ നീലിമയല്ലോ
താരാ പഥങ്ങളല്ലോ
നിൻ ഗീതം നിന്റെ സംഗീതം
ഈ വിശാലതയിൽ ഈ അപാരതയിൽ
ഈ അനന്തതയിലാകവേ
പൂവിടും തരള താരകങ്ങളതിലെ
സ്വരങ്ങൾ സ്വരദീപ്തികൾ
നിന്റെ വല്ലകിയിലെത്ര പല്ലവികളെത്രയെത്ര ചരണങ്ങൾ
നിൻ പൊൻ കരാംഗുലികൾ തൊട്ടുണർത്തുമൊരു
ബിന്ദു ഞാനരിയ ബിന്ദു ഞാൻ..
നിന്റെ മാറിലിതു ചാർത്തിടാവു നിൻ ഹൃദന്തസുഗന്ധമണിവൂ ഞാൻ
ഹൃദന്തസുഗന്ധമണിവൂ ഞാൻ (നാദ)
nādabrahmamayī mānasa
nāḽīgattĕyuṇarttumanaśvara
nādabrahmamayī...
nāvil naḍamāḍuṁ nī...
nādabrahmamayī..
prabhā marīsigaḽ tandrigaḽ sārttiya
prabañjamallo nin vīṇa - ninṟĕ maṇivīṇa
taḻugumboḽ nī taḻugumboḻadu
taḽirttu nilkkunnu adu
taḽirttu pūkkunnu
adilŏru pūmalarallo ñānŏru
madhugaṇamallo ñān.. (nāda..)
agādha nīlimayallo
tārā pathaṅṅaḽallo
nin gīdaṁ ninṟĕ saṁgīdaṁ
ī viśāladayil ī abāradayil
ī anandadayilāgave
pūviḍuṁ taraḽa tāragaṅṅaḽadilĕ
svaraṅṅaḽ svaradīptigaḽ
ninṟĕ vallagiyilĕtra pallavigaḽĕtrayĕtra saraṇaṅṅaḽ
nin pŏn karāṁguligaḽ tŏṭṭuṇarttumŏru
bindu ñānariya bindu ñān..
ninṟĕ māṟilidu sārttiḍāvu nin hṛdandasugandhamaṇivū ñān
hṛdandasugandhamaṇivū ñān (nāda)