Muttunava ratnamukham

മുത്തുനവ രത്നമുഖം
Work
Year
Language

ഓ..ഓ..ഓ..
മുത്തു നവരത്ന മുഖം കത്തിടും മയിലാളേ
മൊഞ്ചൊളിവില് തഞ്ചമേറും കഞ്ചകപ്പൂമോളേ (2)

ചിത്തിരം കൊത്തി മറിയും ചെമ്പകച്ചുണ്ടും ചിരിയും
ഉത്തമമാല തിരിയും സൂക്ഷ്മമിൽ തലേക്കുറിയും
കണ്ട് മോഹിച്ച് സംഗതി കൊണ്ടു ദാഹിച്ച്

എൻ മലരേ നമ്മളെല്ലാം രാജിയക്കാരല്ലേ
എന്നരുളി ജാലവും സന്തോഷവും നിക്കില്ലേ
ഇമ്മധുര തേൻ കുടിപ്പാൻ ഒത്തവൻ ഞാനല്ലേ
ഏറിയ നാളായിപൂതി വെച്ചിടുന്നു മുല്ലേ

സമ്മതിച്ചെങ്കിൽ കരക്ക് സാധിയമെങ്കിൽ വരട്ടെ
തമ്മിലിഷ്ടമായ് മുത്തേ തങ്കമേ നീയുള്ള തത്തേ
ചേരുമെന്നാളിൽ മന കൊതി തീരുമെന്നാളിൽ

എന്തു വേണം എൻ കനിയ്ക്കതൊക്കെയും തന്നോളാം
ഏതിനും മുട്ടു വരുത്താതൊപ്പരം നിന്നോളാം
അന്തി നേരത്തൊന്നുറങ്ങാൻ ഇത്തലം വന്നാളാ
ആവതുള്ള നാളതിൽ ഞാൻ ഇക്കനി തിന്നോളാം
ഓ....ഓ......ഓ.......ഓ...ഓ..ഓ...

o..o..o..
muttu navaratna mukhaṁ kattiḍuṁ mayilāḽe
mŏñjŏḽivil tañjameṟuṁ kañjagappūmoḽe (2)

sittiraṁ kŏtti maṟiyuṁ sĕmbagaccuṇḍuṁ siriyuṁ
uttamamāla tiriyuṁ sūkṣmamil talekkuṟiyuṁ
kaṇḍ mohicc caṁgadi kŏṇḍu dāhicc

ĕn malare nammaḽĕllāṁ rājiyakkāralle
ĕnnaruḽi jālavuṁ sandoṣavuṁ nikkille
immadhura ten kuḍippān ŏttavan ñānalle
eṟiya nāḽāyibūdi vĕcciḍunnu mulle

sammadiccĕṅgil karakk sādhiyamĕṅgil varaṭṭĕ
tammiliṣṭamāy mutte taṅgame nīyuḽḽa tatte
serumĕnnāḽil mana kŏdi tīrumĕnnāḽil

ĕndu veṇaṁ ĕn kaniykkadŏkkĕyuṁ tannoḽāṁ
edinuṁ muṭṭu varuttādŏpparaṁ ninnoḽāṁ
andi nerattŏnnuṟaṅṅān ittalaṁ vannāḽā
āvaduḽḽa nāḽadil ñān ikkani tinnoḽāṁ
o....o......o.......o...o..o...