Muttum muttum korttum

മുത്തും മുത്തും കോർത്തും
Year
Language

മുത്തും മുത്തും കൊരുത്തും നക്ഷത്രങ്ങള്‍ പതിച്ചും
നിനക്കായിട്ടൊരുങ്ങുന്നൊരു മുല്ലപ്പൂമ്പന്തല്‍...
കൈയ്യും കൈയ്യും പിടിച്ചും മെയ്യും മെയ്യും തുടിയ്ച്ചും
വലം വച്ചു വരും നേരം കുളിരോ തേന്‍‌മഴയോ..
നിന്‍ കരളിന്‍ ഉള്ളറയില്‍...നിന്‍ കരളിന്‍ ഉള്ളറയില്‍...

മുത്തും മുത്തും കൊരുത്തും നക്ഷത്രങ്ങള്‍ പതിച്ചും
എനിയ്ക്കായിട്ടൊരുങ്ങുന്നൊരു മുല്ലപ്പൂമ്പന്തല്‍...
കണ്ണില്‍ സ്വപ്നം വിതച്ചും ചുണ്ടില്‍ നാണം മുളച്ചും
വലം വച്ചു വരും നേരം കുളിരും തേന്‍‌മഴയും
എന്‍ കരളിന്‍ ഉള്ളറയില്‍...എന്‍ കരളിന്‍ ഉള്ളറയില്‍...

പാലാഴിത്തിരപോലെ മനസ്സില്‍ പുളകം വിരിയുമ്പോള്‍...
പൂവിതറും മണിയറയില്‍ നിന്നെ വിളിച്ചാലോ...
പാലാഴിത്തിരപോലെ മനസ്സില്‍ പുളകം വിരിയുമ്പോള്‍...
പൂവിതറും മണിയറയില്‍ നിന്നെ വിളിച്ചാലോ...
പേടിച്ചു പേടിച്ചു കോണിലൊതുങ്ങും ഞാന്‍ നാണിച്ചു നാണിച്ചു കണ്ണടയ്ക്കും
എന്റെ മനസ്സിന്‍ വര്‍ണ്ണരഹസ്സില്‍ പുഷ്പബാണോത്സവം....

മുത്തും മുത്തും കൊരുത്തും നക്ഷത്രങ്ങള്‍ പതിച്ചും
നിനക്കായിട്ടൊരുങ്ങുന്നൊരു മുല്ലപ്പൂമ്പന്തല്‍...
കണ്ണില്‍ സ്വപ്നം വിതച്ചും ചുണ്ടില്‍ നാണം മുളച്ചും
വലം വച്ചു വരും നേരം കുളിരും തേന്‍‌മഴയും
എന്‍ കരളിന്‍ ഉള്ളറയില്‍..എന്‍ കരളിന്‍ ഉള്ളറയില്‍...

പൂമുല്ലക്കൊടിപോലെ സിരകള്‍ തമ്മില്‍ പിണയുമ്പോള്‍
താരുടലില്‍ തഴുകിയവന്‍ മാറോടണച്ചാലോ..
പൂമുല്ലക്കൊടിപോലെ സിരകള്‍ തമ്മില്‍ പിണയുമ്പോള്‍
താരുടലില്‍ തഴുകിയവന്‍ മാറോടണച്ചാലോ..
ലാളിച്ചു ലാളിച്ചു ലീലകളാടും ഞാന്‍
കാണാത്ത പൂരങ്ങള്‍ കണ്ടുറങ്ങും
പിന്നെ ഉഷ്സ്സിന്‍ വര്‍ണ്ണദളങ്ങള്‍ വന്നു പുണരും വരെ...

മുത്തും മുത്തും കൊരുത്തും നക്ഷത്രങ്ങള്‍ പതിച്ചും
നിനക്കായിട്ടൊരുങ്ങുന്നൊരു മുല്ലപ്പൂപ്പന്തല്‍...
കണ്ണില്‍ സ്വപ്നം വിതച്ചും ചുണ്ടില്‍ നാണം മുളച്ചും
വലം വച്ചു വരും നേരം കുളിരോ തേന്‍‌മഴയോ
വലം വച്ചു വരും നേരം കുളിരും തേന്‍‌മഴയും
ഉം...ഉം...ഉം..ഉം...

muttuṁ muttuṁ kŏruttuṁ nakṣatraṅṅaḽ padiccuṁ
ninakkāyiṭṭŏruṅṅunnŏru mullappūmbandal...
kaiyyuṁ kaiyyuṁ piḍiccuṁ mĕyyuṁ mĕyyuṁ tuḍiyscuṁ
valaṁ vaccu varuṁ neraṁ kuḽiro ten‌maḻayo..
nin karaḽin uḽḽaṟayil...nin karaḽin uḽḽaṟayil...

muttuṁ muttuṁ kŏruttuṁ nakṣatraṅṅaḽ padiccuṁ
ĕniykkāyiṭṭŏruṅṅunnŏru mullappūmbandal...
kaṇṇil svapnaṁ vidaccuṁ suṇḍil nāṇaṁ muḽaccuṁ
valaṁ vaccu varuṁ neraṁ kuḽiruṁ ten‌maḻayuṁ
ĕn karaḽin uḽḽaṟayil...ĕn karaḽin uḽḽaṟayil...

pālāḻittirabolĕ manassil puḽagaṁ viriyumboḽ...
pūvidaṟuṁ maṇiyaṟayil ninnĕ viḽiccālo...
pālāḻittirabolĕ manassil puḽagaṁ viriyumboḽ...
pūvidaṟuṁ maṇiyaṟayil ninnĕ viḽiccālo...
peḍiccu peḍiccu koṇilŏduṅṅuṁ ñān nāṇiccu nāṇiccu kaṇṇaḍaykkuṁ
ĕnṟĕ manassin varṇṇarahassil puṣpabāṇotsavaṁ....

muttuṁ muttuṁ kŏruttuṁ nakṣatraṅṅaḽ padiccuṁ
ninakkāyiṭṭŏruṅṅunnŏru mullappūmbandal...
kaṇṇil svapnaṁ vidaccuṁ suṇḍil nāṇaṁ muḽaccuṁ
valaṁ vaccu varuṁ neraṁ kuḽiruṁ ten‌maḻayuṁ
ĕn karaḽin uḽḽaṟayil..ĕn karaḽin uḽḽaṟayil...

pūmullakkŏḍibolĕ siragaḽ tammil piṇayumboḽ
tāruḍalil taḻugiyavan māṟoḍaṇaccālo..
pūmullakkŏḍibolĕ siragaḽ tammil piṇayumboḽ
tāruḍalil taḻugiyavan māṟoḍaṇaccālo..
lāḽiccu lāḽiccu līlagaḽāḍuṁ ñān
kāṇātta pūraṅṅaḽ kaṇḍuṟaṅṅuṁ
pinnĕ uṣssin varṇṇadaḽaṅṅaḽ vannu puṇaruṁ varĕ...

muttuṁ muttuṁ kŏruttuṁ nakṣatraṅṅaḽ padiccuṁ
ninakkāyiṭṭŏruṅṅunnŏru mullappūppandal...
kaṇṇil svapnaṁ vidaccuṁ suṇḍil nāṇaṁ muḽaccuṁ
valaṁ vaccu varuṁ neraṁ kuḽiro ten‌maḻayo
valaṁ vaccu varuṁ neraṁ kuḽiruṁ ten‌maḻayuṁ
uṁ...uṁ...uṁ..uṁ...