മുത്തുക്കുടചൂടി നീ വാ...ആ..ആ..അ
മുത്തണിഞ്ഞ തേരില്‍ നീ വാ ആ..ആ..
പൂനിലാവായ് നീ പോരുമോ
പൂങ്കുളിരായ് ഞാന്‍ പോരുമേ.....
താഴ്വരയില്‍ താമരപ്പൂക്കള്‍
നീളെ തേന്‍ മൂടിനില്‍ക്കുന്നു
മാമലയില്‍ മോദമായെങ്ങും ആമയിലുമാടുന്നു
വിരുന്നുവരുന്നു പറന്നുമുന്നില്‍
കിളികളാനന്ദമായ്
പുരയരികിലെ കുളിരലയായ് നീ വാ
മനസ്സിലെ മധുരം പകര്‍ന്നു നല്‍കാന്‍ ആടിയാടിവാ
പാടിയാടിവാ നീതേടി വാ