മുത്തുച്ചിലങ്കകള്‍ കാലിലണിഞ്ഞു
മുത്തായ മുത്തെല്ലാം മാറിലനിഞ്ഞു
ഉമ്മവച്ചുമ്മവച്ചെന്നെ ഉണര്‍ത്തും
ഉന്മാദരൂപമേ എന്‍ പ്രേമമേ
(മുത്തു)
ഹൃദയം ഹൃദയത്തില്‍ പടരുമ്പോള്‍
അധരം അധരത്തില്‍ അമരുമ്പോള്‍
ആയിരം മാദകലഹരിയില്‍ മുഴുകി
മനവും തനുവും മറക്കുന്നു
നമ്മള്‍ മറക്കുന്നു
(മുത്തു)
ഈ പ്രേമവീഥിയില്‍ ജീവിതമാകെ തുടിക്കുന്നു
ഈ രാഗലഹരിയില്‍ നീയും ഞാനും ലയിക്കുന്നു
സര്‍വ്വലോകവും ചലിക്കുന്നു
സപ്തവര്‍ണ്ണവും ജ്വലിക്കുന്നു
(മുത്തു)