Muttu muttu manikkuyile

മുത്തു മുത്തു മണിക്കുയിലേ
Work
Year
Language

മുത്തു മുത്തു മണിക്കുയിലേ വായോ
കൊച്ചു കൊച്ചു മൊഴിച്ചിമിഴും തായോ
അത്തി ഇത്തി മരത്തണലില്‍ നീയോ കുഴലൂതുന്നു
മൊട്ടു മൊട്ടു മിഴി വിരിയും പ്രായം
തൊട്ടു തൊട്ടു കളിയാടും നേരം
പൊട്ടു പൊട്ടു വളകിലുക്കം നിന്റെ പാട്ടിലുമുണ്ടോ
പൂവാലിക്കുരുന്നിന്റെ കുണുങ്ങലും
കൊച്ചു പൂവാലനണ്ണാന്റെ ചിണുങ്ങലും
നീരാഴിപ്പുഴയുടെ കുറുങ്ങലും
വെയില്‍ തേരോടും വഴിയുടെ പിണങ്ങലും
തകൃത തകൃത തക തെയ്യാം താളമൊടു്
തകൃത തകൃത തക തലാംഗു തോം
തകൃത തകൃത തക തത്താപ്പെണ്ണിനൊരു
തകൃത തകൃത തകൃത തകൃത കൂടുണ്ടോ ...
(മുത്തു മുത്തു മണിക്കുയിലേ .....)

വെള്ളാരം കുന്നുണ്ടോ വേളിപ്രാവേ
കണ്ണാരം പൊത്തണ്ടേ കായാമ്പൂവേ
കുലുകുലെ വിരിയണ മന്ദാരം
മണിമുകിലിനുമൊരുപിടി സിന്ദൂരം
നിറ നിറ നിറയണ പത്തായം
തളിരിലയിട്ടു വിളമ്പണം അത്താഴം
അകലെ അകലെയൊരു ചില്ലാട്ടം
പുതിയപുലരിയുടെ മിന്നാട്ടം
കുടയും വടിയുമെടു് തുടിയും തുടലുമെടു്
കുടയും വടിയും തുടിയും തുടലും തിന്താരോ....
(മുത്തു മുത്തു മണിക്കുയിലേ .....)

എല്ലാരും പോണുണ്ടോ ഇല്ലിക്കാവില്‍
എന്തോരം തേനുണ്ടീ മുല്ലപ്പൂവില്‍
അയലത്തെ മാവിലൊരൂഞ്ഞാലു്
തനിച്ചതിലിരുന്നാടണ പൂങ്കാറ്റു്
വിളമ്പണു വിളമ്പണു കിന്നാരം
മുട്ടി വിളിക്കുമ്പോളുണരണ കുന്നോരം
മനസ്സു നിറയുമൊരു സന്തോഷം
മധുരമുതിരുമൊരു സംഗീതം
ഇടവും വലവുമിടു് കടലും മലയുമിടു്
ഇടവും വലവും കടലും മലയും തിന്താരോ.....
(മുത്തു മുത്തു മണിക്കുയിലേ .....)

muttu muttu maṇikkuyile vāyo
kŏccu kŏccu mŏḻiccimiḻuṁ tāyo
atti itti marattaṇalil nīyo kuḻalūdunnu
mŏṭṭu mŏṭṭu miḻi viriyuṁ prāyaṁ
tŏṭṭu tŏṭṭu kaḽiyāḍuṁ neraṁ
pŏṭṭu pŏṭṭu vaḽagilukkaṁ ninṟĕ pāṭṭilumuṇḍo
pūvālikkurunninṟĕ kuṇuṅṅaluṁ
kŏccu pūvālanaṇṇānṟĕ siṇuṅṅaluṁ
nīrāḻippuḻayuḍĕ kuṟuṅṅaluṁ
vĕyil teroḍuṁ vaḻiyuḍĕ piṇaṅṅaluṁ
takṛta takṛta taga tĕyyāṁ tāḽamŏḍu്
takṛta takṛta taga talāṁgu toṁ
takṛta takṛta taga tattāppĕṇṇinŏru
takṛta takṛta takṛta takṛta kūḍuṇḍo ...
(muttu muttu maṇikkuyile .....)

vĕḽḽāraṁ kunnuṇḍo veḽiprāve
kaṇṇāraṁ pŏttaṇḍe kāyāmbūve
kulugulĕ viriyaṇa mandāraṁ
maṇimugilinumŏrubiḍi sindūraṁ
niṟa niṟa niṟayaṇa pattāyaṁ
taḽirilayiṭṭu viḽambaṇaṁ attāḻaṁ
agalĕ agalĕyŏru sillāṭṭaṁ
pudiyabulariyuḍĕ minnāṭṭaṁ
kuḍayuṁ vaḍiyumĕḍu് tuḍiyuṁ tuḍalumĕḍu്
kuḍayuṁ vaḍiyuṁ tuḍiyuṁ tuḍaluṁ tindāro....
(muttu muttu maṇikkuyile .....)

ĕllāruṁ poṇuṇḍo illikkāvil
ĕndoraṁ tenuṇḍī mullappūvil
ayalattĕ māvilŏrūññālu്
taniccadilirunnāḍaṇa pūṅgāṭru്
viḽambaṇu viḽambaṇu kinnāraṁ
muṭṭi viḽikkumboḽuṇaraṇa kunnoraṁ
manassu niṟayumŏru sandoṣaṁ
madhuramudirumŏru saṁgīdaṁ
iḍavuṁ valavumiḍu് kaḍaluṁ malayumiḍu്
iḍavuṁ valavuṁ kaḍaluṁ malayuṁ tindāro.....
(muttu muttu maṇikkuyile .....)