Muttolattingal

മുത്തോലത്തിങ്കള്‍
Work
Year
Language

മുത്തോലത്തിങ്കള്‍ തുമ്പീ വാ
താമരതേനും കൊണ്ടേ വാ
ചന്ദനം പൂക്കും ആറ്റോരം
ചായുറങ്ങാം ആലോലം
ദൂരേ ആരോ തുന്നും തൂവല്‍കൂട്ടില്‍
വാഴും പൂണാരപ്പൂമുത്തേ
നീയും കൂടെ പാടാന്‍ വായോ
ഇന്നെന്‍ നെഞ്ചില്‍ ചായാന്‍ വായോ
(മുത്തോലത്തിങ്കള്‍ ......)

കൂനുമണിച്ചെപ്പില്‍ കരുതുമീ കുളിരിളം കനവുകള്‍‌
ഇനി മുതലൊന്നായി വിരിയുമോ നിറമാര്‍ന്ന വേളയില്‍
ദൂരേ ആരോ മൂളും ചിന്തായി കേള്‍പ്പൂ വീണ്ടും ആത്മാവിന്‍ സല്ലാപം
നീയും കൂടെ പാടാന്‍ വായോ ഇന്നെന്‍ നെഞ്ചില്‍ ചായാന്‍ വായോ
(മുത്തോലത്തിങ്കള്‍ ......)

നറുമൊഴിപ്പൂക്കള്‍ കൊഴിയുമീ തളിരിളം കവിളുകള്‍
സ്വരമുകുളങ്ങള്‍ വിടരുമീ നവരാഗവേദിയായി‌
ധന്യം ധന്യം നിന്നാല്‍ ഇന്നീ ജന്മം മിന്നും മിന്നാരപ്പൊന്മുത്തേ
നീയും കൂടെ പാടാന്‍ വായോ ഇന്നെന്‍ നെഞ്ചില്‍ ചായാന്‍ വായോ
(മുത്തോലത്തിങ്കള്‍ ......)

muttolattiṅgaḽ tumbī vā
tāmaradenuṁ kŏṇḍe vā
sandanaṁ pūkkuṁ āṭroraṁ
sāyuṟaṅṅāṁ ālolaṁ
dūre āro tunnuṁ tūvalgūṭṭil
vāḻuṁ pūṇārappūmutte
nīyuṁ kūḍĕ pāḍān vāyo
innĕn nĕñjil sāyān vāyo
(muttolattiṅgaḽ ......)

kūnumaṇiccĕppil karudumī kuḽiriḽaṁ kanavugaḽ‌
ini mudalŏnnāyi viriyumo niṟamārnna veḽayil
dūre āro mūḽuṁ sindāyi keḽppū vīṇḍuṁ ātmāvin sallābaṁ
nīyuṁ kūḍĕ pāḍān vāyo innĕn nĕñjil sāyān vāyo
(muttolattiṅgaḽ ......)

naṟumŏḻippūkkaḽ kŏḻiyumī taḽiriḽaṁ kaviḽugaḽ
svaramuguḽaṅṅaḽ viḍarumī navarāgavediyāyi‌
dhanyaṁ dhanyaṁ ninnāl innī janmaṁ minnuṁ minnārappŏnmutte
nīyuṁ kūḍĕ pāḍān vāyo innĕn nĕñjil sāyān vāyo
(muttolattiṅgaḽ ......)