Muttolattingal

മുത്തോലത്തിങ്കള്‍
Work
Year
Language

മുത്തോലത്തിങ്കള്‍ തുമ്പീ വാ താമരതേനും കൊണ്ടേ വാ
ചന്ദനം പൂക്കും ആറ്റോരം ചായുറങ്ങാം ആലോലം
ദൂരേ ആരോ തുന്നും തൂവല്‍കൂട്ടില്‍ വാഴും പൂണാരപ്പൂമുത്തേ
നീയും കൂടെ പാടാന്‍ വായോ ഇന്നെന്‍ നെഞ്ചില്‍ ചായാന്‍ വായോ
മുത്തോലത്തിങ്കള്‍ തുമ്പീ വാ താമരതേനും കൊണ്ടേ വാ

കൂനുമണിച്ചെപ്പില്‍ കരുതുമീ കുളിരിളം കനവുകള്‍‌
ഇനി മുതലൊന്നായി വിരിയുമോ നിറമാര്‍ന്ന വേളയില്‍
(കുനുമണിച്ചെപ്പില്‍)
ദൂരേ ആരോ മൂളും ചിന്തായി കേള്‍പ്പൂ വീണ്ടും ആത്മാവിന്‍ സല്ലാപം
നീയും കൂടെ പാടാന്‍ വായോ ഇന്നെന്‍ നെഞ്ചില്‍ ചായാന്‍ വായോ

മുത്തോലത്തിങ്കള്‍ തുമ്പീ വാ താമരതേനും കൊണ്ടേ വാ
ചന്ദനം പൂക്കും ആറ്റോരം ചായുറങ്ങാം ആലോലം

നറുമൊഴിപ്പൂക്കള്‍ കൊഴിയുമീ തളിരിളം കവിളുകള്‍
സ്വരമുകുളങ്ങള്‍ വിടരുമീ നവരാഗവേദിയായി‌
(നറുമൊഴിപ്പൂക്കള്‍)
ധന്യം ധന്യം നിന്നാല്‍ ഇന്നീ ജന്മം മിന്നും മിന്നാരപ്പൊന്മുത്തേ
നീയും കൂടെ പാടാന്‍ വായോ ഇന്നെന്‍ നെഞ്ചില്‍ ചായാന്‍ വായോ
(മുത്തോലത്തിങ്കള്‍)
ഉഉം........

muttolattiṅgaḽ tumbī vā tāmaradenuṁ kŏṇḍe vā
sandanaṁ pūkkuṁ āṭroraṁ sāyuṟaṅṅāṁ ālolaṁ
dūre āro tunnuṁ tūvalgūṭṭil vāḻuṁ pūṇārappūmutte
nīyuṁ kūḍĕ pāḍān vāyo innĕn nĕñjil sāyān vāyo
muttolattiṅgaḽ tumbī vā tāmaradenuṁ kŏṇḍe vā

kūnumaṇiccĕppil karudumī kuḽiriḽaṁ kanavugaḽ‌
ini mudalŏnnāyi viriyumo niṟamārnna veḽayil
(kunumaṇiccĕppil)
dūre āro mūḽuṁ sindāyi keḽppū vīṇḍuṁ ātmāvin sallābaṁ
nīyuṁ kūḍĕ pāḍān vāyo innĕn nĕñjil sāyān vāyo

muttolattiṅgaḽ tumbī vā tāmaradenuṁ kŏṇḍe vā
sandanaṁ pūkkuṁ āṭroraṁ sāyuṟaṅṅāṁ ālolaṁ

naṟumŏḻippūkkaḽ kŏḻiyumī taḽiriḽaṁ kaviḽugaḽ
svaramuguḽaṅṅaḽ viḍarumī navarāgavediyāyi‌
(naṟumŏḻippūkkaḽ)
dhanyaṁ dhanyaṁ ninnāl innī janmaṁ minnuṁ minnārappŏnmutte
nīyuṁ kūḍĕ pāḍān vāyo innĕn nĕñjil sāyān vāyo
(muttolattiṅgaḽ)
uuṁ........