മുത്തിലും മുത്തായ മണി മുത്തു കിട്ടി
ഉം...ഉം...
മുത്തിലും മുത്തായ മണി മുത്തു കിട്ടി
മുത്തം തരാനൊരു മരതകം കിട്ടി
ചിത്ര മനോഹര സ്വപ്നങ്ങളെന്റെ
ചിത്തത്തിലെഴുതുവാൻ ഭാവന കിട്ടി (മുത്തിലും)
എത്ര നാൾ എത്ര നാൾ തേടിയലഞ്ഞു
എത്ര നാൾ എൻ മിഴി ചുറ്റും തിരഞ്ഞു
പൊട്ടിച്ചിരിക്കുന്ന നിൻ തിളക്കത്തിൽ
പൊട്ടിവിരിഞ്ഞെന്റെ രോമാഞ്ചവാടി (മുത്തിലും)
എത്തി ഞാൻ എത്തി ഞാൻ ഈ രത്ന ഭൂവിൽ
ചിറ്റല പാടുമീ സംഗീത ഭൂവിൽ(എത്തി)
നൃത്തം ചവിട്ടുന്നൊരെൻ മോഹ ജാലം
മുട്ടി വിളിക്കുന്നു വാതിൽ തുറക്കൂ (മുത്തിലും)