Mutte ponmutte

മുത്തേ പൊന്മുത്തേ
Year
Language

മുത്തേ... പൊന്മുത്തേ...
മുത്തേ പൊന്മുത്തേ മണിയറയവസാനമൊരുങ്ങീ - എന്റെ
മണിത്തത്തയതിനുള്ളില്‍ കുടുങ്ങി
മദനപ്പൂമണം കൊണ്ട മണവാട്ടി എന്റെ തങ്കക്കട്ടി
മനം നിറഞ്ഞിനിനിന്നെ തഴുകിക്കോട്ടെ
ഞാനൊന്നുരുമ്മിക്കോട്ടേ?

മ്... ഉമ്മ

അറയ്ക്കകത്തഴകേ നീ മയങ്ങുന്ന ചേലുനോക്കി
പുറമ്പോക്കിലിവനെന്നും മിഴിച്ചിരുന്നു
ഇനിഞാനീത്തളിര്‍മേനി തഴുകിക്കൊണ്ടിളം ചൂടില്‍
അടിമുടിലഹരിയില്‍ മുഴുകിക്കോട്ടെ
ഞാനൊന്നുറങ്ങിക്കോട്ടെ?

തിരിഞ്ഞും മറിഞ്ഞും ഞാനാ പുറംതിണ്ണപ്പടിയില്‍ വീ-
ണുമിനീരും നുണഞ്ഞെന്നും കഴിഞ്ഞിരുന്നു
ഇനിഞാനീ മണിച്ചെപ്പിന്നിതളൊന്നു തുറന്നോട്ടെ
അതില്‍ നിന്നും മണിമുത്തൊന്നടര്‍ത്തിക്കോട്ടെ?
ഞാനൊന്നടര്‍ത്തിക്കോട്ടെ?

mutte... pŏnmutte...
mutte pŏnmutte maṇiyaṟayavasānamŏruṅṅī - ĕnṟĕ
maṇittattayadinuḽḽil kuḍuṅṅi
madanappūmaṇaṁ kŏṇḍa maṇavāṭṭi ĕnṟĕ taṅgakkaṭṭi
manaṁ niṟaññinininnĕ taḻugikkoṭṭĕ
ñānŏnnurummikkoṭṭe?

m... umma

aṟaykkagattaḻage nī mayaṅṅunna selunokki
puṟambokkilivanĕnnuṁ miḻiccirunnu
iniñānīttaḽirmeni taḻugikkŏṇḍiḽaṁ sūḍil
aḍimuḍilahariyil muḻugikkoṭṭĕ
ñānŏnnuṟaṅṅikkoṭṭĕ?

tiriññuṁ maṟiññuṁ ñānā puṟaṁtiṇṇappaḍiyil vī-
ṇuminīruṁ nuṇaññĕnnuṁ kaḻiññirunnu
iniñānī maṇiccĕppinnidaḽŏnnu tuṟannoṭṭĕ
adil ninnuṁ maṇimuttŏnnaḍarttikkoṭṭĕ?
ñānŏnnaḍarttikkoṭṭĕ?