Mutte ninne kanditt

മുത്തേ നിന്നേ കണ്ടിട്ട്‌
Work
Year
Language

മുത്തേ നിന്നെ കണ്ടിട്ടിന്നെന്‍ ഉള്ളില്‍
മെല്ലെ പൂവിട്ടല്ലൊ പ്രേമമല്ലി പൂ
അല്ലിപ്പൂവെ എന്നും ചൊല്ലി കൊണ്ടെന്നിഷ്ടം
കൂടാന്‍ എത്തും കള്ളനല്ലേ നീ
ഒന്നു കാണാന്‍ എത്രനാളായി കാത്തിരുന്നെന്നോ
കൂട്ടിലെത്തിയ പൂങ്കിനാ പെണ്ണേ ഓ.. ഓ..
(മുത്തേ നിന്നെ..)

മുന്നില്‍ എത്തുമ്പോള്‍ നീ മായാനക്ഷത്രം
മാറില്‍ മെല്ലെ ചേരുമ്പോഴോ മൗനസല്ലാപം
പാട്ടിന്നുള്ളില്‍ പോലും തേന്‍ നിറക്കാതേ
വെറുതെ എന്നെ പാട്ടിലാക്കാന്‍ പാട്ടു പാടാതേ
വെടുമൊരു പാട്ടല്ല പ്രേമം പനിനീര്‍ കുളിരല്ല
കളിചിരിയല്ല കളിവാക്കല്ല കടലോളം സ്നേഹം

അല്ലിപ്പൂവേ എന്നും ചൊല്ലി കൊണ്ടെന്നിഷ്ടം
കൂടാന്‍ എത്തും കള്ളനല്ലേ നീ
മുത്തെ നിന്നെ കണ്ടിട്ടിന്നെന്‍ ഉള്ളില്
മെല്ലെ പൂവിട്ടല്ലൊ പ്രേമ മല്ലി പൂ

കണ്ടു മോഹിച്ചു വീണ്ടും കാണാന്‍ ദാഹിച്ചു
മിന്നായി വീഞ്ഞായി എന്നെ തന്നെ മറക്കാന്‍ മോഹിച്ചു
കണ്ടു നിന്നപ്പോള്‍ എല്ലാം മിണ്ടാന്‍ തോന്നിപ്പോയി
നീലാകാശ തിരുവാല്‍ കുയിലായ് പാടാന്‍ തോന്നിപ്പോയി
കൂടെ പോന്നോട്ടെ ഞാനും കൂടെ പോന്നോട്ടേ ..
മുകിലിന്‍ അഴകില്‍ മലവിട്ടെരിയാന്‍ ഞാനും വന്നോട്ടെ

മുത്തേ നിന്നെ കണ്ടിട്ടിന്നെന്‍ ഉള്ളില്
മെല്ലെ പൂവിട്ടല്ലൊ പ്രേമമല്ലിപ്പൂ
അല്ലിപ്പൂവേ എന്നും ചൊല്ലി കൊണ്ടെന്നിഷ്ടം
കൂടാന്‍ എത്തും കള്ളനല്ലേ നീ
ഒന്നു കാണാന്‍ എത്ര നാളായി കാത്തിരുന്നെന്നോ
കൂട്ടിലെത്തിയ പൂങ്കിനാ പെണ്ണേ ഓ.. ഓ..
(മുത്തേ നിന്നെ..)

mutte ninnĕ kaṇḍiṭṭinnĕn uḽḽil
mĕllĕ pūviṭṭallŏ premamalli pū
allippūvĕ ĕnnuṁ sŏlli kŏṇḍĕnniṣṭaṁ
kūḍān ĕttuṁ kaḽḽanalle nī
ŏnnu kāṇān ĕtranāḽāyi kāttirunnĕnno
kūṭṭilĕttiya pūṅginā pĕṇṇe o.. o..
(mutte ninnĕ..)

munnil ĕttumboḽ nī māyānakṣatraṁ
māṟil mĕllĕ serumboḻo maunasallābaṁ
pāṭṭinnuḽḽil poluṁ ten niṟakkāde
vĕṟudĕ ĕnnĕ pāṭṭilākkān pāṭṭu pāḍāde
vĕḍumŏru pāṭṭalla premaṁ paninīr kuḽiralla
kaḽisiriyalla kaḽivākkalla kaḍaloḽaṁ snehaṁ

allippūve ĕnnuṁ sŏlli kŏṇḍĕnniṣṭaṁ
kūḍān ĕttuṁ kaḽḽanalle nī
muttĕ ninnĕ kaṇḍiṭṭinnĕn uḽḽil
mĕllĕ pūviṭṭallŏ prema malli pū

kaṇḍu mohiccu vīṇḍuṁ kāṇān dāhiccu
minnāyi vīññāyi ĕnnĕ tannĕ maṟakkān mohiccu
kaṇḍu ninnappoḽ ĕllāṁ miṇḍān donnippoyi
nīlāgāśa tiruvāl kuyilāy pāḍān donnippoyi
kūḍĕ ponnoṭṭĕ ñānuṁ kūḍĕ ponnoṭṭe ..
mugilin aḻagil malaviṭṭĕriyān ñānuṁ vannoṭṭĕ

mutte ninnĕ kaṇḍiṭṭinnĕn uḽḽil
mĕllĕ pūviṭṭallŏ premamallippū
allippūve ĕnnuṁ sŏlli kŏṇḍĕnniṣṭaṁ
kūḍān ĕttuṁ kaḽḽanalle nī
ŏnnu kāṇān ĕtra nāḽāyi kāttirunnĕnno
kūṭṭilĕttiya pūṅginā pĕṇṇe o.. o..
(mutte ninnĕ..)