മുത്തേ നമ്മുടെ മുറ്റത്തും
മുത്തുക്കുടകളുയര്‍ന്നല്ലോ
ഓണം വന്നൂ ഓണം വന്നൂ നമ്മുടെവീട്ടിലും
ഓണപ്പൂക്കള്‍ വിരിഞ്ഞല്ലോ
അച്ഛനയച്ചൊരു കുപ്പായം
ആയിരം പൂവുള്ള കുപ്പായം
അല്ലിപ്പൂമെയ്യണിയുമ്പം
അമ്മയ്ക്കുള്ളില്‍ തിരുവോണം
കടലിന്നക്കരെയാണേലും
കരളിലിരിപ്പുണ്ടെപ്പോഴും
എന്നും സ്വപ്നം കാണുന്നു
എന്നും കണ്ണുകള്‍ നനയുന്നു
പനിനീര്‍വഴിയും നിന്മിഴിയില്‍
പതുങ്ങിനില്‍പ്പൂ നിന്നച്ഛന്‍
അമ്മയ്ക്കീ പൊന്മുഖമെന്നും
അച്ഛനെ നോക്കും കണ്ണാടി