Muttani mundiri valligal

മുത്തണി മുന്തിരി വള്ളികല്‍
Year
Language

മുത്തണിമുന്തിരി വള്ളികള്‍
മൊട്ടിടും മഞ്ഞു ഡിസംബറില്‍
കിന്നരവീണയില്‍ സോളമന്‍
സുശ്രുതിമീട്ടിയ വേളയില്‍
ഈ ശാരൊണിന്‍ താഴ്വരയോരത്തില്‍
കൂടൊന്നു കൂട്ടുവാന്‍ കൂടെവാ
ഓ...............

കണ്ണാടിച്ചില്ലോടൊപ്പം രാക്കായല്‍ കുഞ്ഞോളങ്ങള്‍
പൂങ്കാറ്റില്‍ മെല്ലെ മൊഴിഞ്ഞു
മണ്ണിന്‍ നിറമുള്ള കുരുന്നുപെണ്ണേ
നീയെന്‍ മനസ്സിലെ ശോശന്നപ്പൂ
മേലെ മാനത്തെ കാറ്റത്തെ മേഘങ്ങള്‍
പ്രണയപറവകളായ്
ഓ.........

ചെമ്മാനച്ചോപ്പില്‍ മിന്നും ചിങ്കാരത്താരം പോലെ
നീയെന്നെ മെല്ലെ പുണര്‍ന്നു
കാണാത്തണുപ്പിന്റെ പുതപ്പിനുള്ളില്‍
നമ്മള്‍ മയങ്ങുമീ നിമിഷങ്ങള്‍
ദൂരെ ദൂരത്തെ ലില്ലിപ്പൂഞ്ചില്ലയ്ക്കും
പ്രണയപരിഭവമോ?
ഓ.......

muttaṇimundiri vaḽḽigaḽ
mŏṭṭiḍuṁ maññu ḍisaṁbaṟil
kinnaravīṇayil soḽaman
suśrudimīṭṭiya veḽayil
ī śārŏṇin dāḻvarayorattil
kūḍŏnnu kūṭṭuvān kūḍĕvā
o...............

kaṇṇāḍiccilloḍŏppaṁ rākkāyal kuññoḽaṅṅaḽ
pūṅgāṭril mĕllĕ mŏḻiññu
maṇṇin niṟamuḽḽa kurunnubĕṇṇe
nīyĕn manassilĕ śośannappū
melĕ mānattĕ kāṭrattĕ meghaṅṅaḽ
praṇayabaṟavagaḽāy
o.........

sĕmmānaccoppil minnuṁ siṅgārattāraṁ polĕ
nīyĕnnĕ mĕllĕ puṇarnnu
kāṇāttaṇuppinṟĕ pudappinuḽḽil
nammaḽ mayaṅṅumī nimiṣaṅṅaḽ
dūrĕ dūrattĕ lillippūñjillaykkuṁ
praṇayabaribhavamo?
o.......