Mutrattoru pandal

മുറ്റത്തൊരു പന്തൽ
Year
Language

മുറ്റത്തൊരു പന്തല്‍ മുല്ലപ്പൂപ്പന്തല്‍
മനസ്സിലും പന്തല്‍ മണിക്കിനാവിന്‍ പന്തല്‍
മധുരരാഗകല്പനതന്‍ മുന്തിരിപ്പന്തല്‍ (മുറ്റത്തൊരു)

മഴവില്ലിന്‍ മാലകെട്ടി അലങ്കരിച്ചു
മണ്ഡപത്തില്‍ സങ്കല്പങ്ങള്‍ വിളക്കുവെച്ചു
അന്തികള്‍ ചെന്തെങ്ങിന്‍ കരിക്കു തൂക്കി
ആയിരമാശകള്‍ പീഠമൊരുക്കി (മുറ്റത്തൊരു)

വാര്‍തിങ്കള്‍ താലത്തില്‍ തിരിയുമേന്തി
വാസന്തരജനിയാള്‍ വരവേല്‍ക്കുമ്പോള്‍
നവവധു മന്ദം മന്ദം മുന്നിലണഞ്ഞൂ
നവനീതലതപോലെ നാണം കുണുങ്ങി...

muṭrattŏru pandal mullappūppandal
manassiluṁ pandal maṇikkināvin pandal
madhurarāgagalbanadan mundirippandal (muṭrattŏru)

maḻavillin mālagĕṭṭi alaṅgariccu
maṇḍabattil saṅgalbaṅṅaḽ viḽakkuvĕccu
andigaḽ sĕndĕṅṅin karikku tūkki
āyiramāśagaḽ pīṭhamŏrukki (muṭrattŏru)

vārdiṅgaḽ tālattil tiriyumendi
vāsandarajaniyāḽ varavelkkumboḽ
navavadhu mandaṁ mandaṁ munnilaṇaññū
navanīdaladabolĕ nāṇaṁ kuṇuṅṅi...