Mutratte mullayil (sogam)

മുറ്റത്തെ മുല്ലയില്‍ (ശോകം)
Year
Language

മുറ്റത്തെ മുല്ലയിൽ മുത്തശ്ശിമുല്ലയിൽ
മുത്തു പോലെ മണിമുത്തു പോലെ
ഇത്തിരിപ്പൂ വിരിഞ്ഞു പണ്ടൊരിത്തിരിപ്പൂ വിരിഞ്ഞു...

മഞ്ഞിൽ കുളിപ്പിച്ചു വെയിലത്തു തോർത്തിച്ചു മടിയിലിരുത്തീ പൂമുല്ല..
മുത്തണി കിങ്ങിണി അരമണി കെട്ടിച്ചൂ നൃത്തം പഠിപ്പിച്ചൂ പൂക്കാലം...

നർത്തകിപ്പൂവിനേ പന്തലിൽ കണ്ടൊരു ചിത്രശലഭം വന്നൂ പോൽ..
മുത്തം മേടിച്ച്‌ മോതിരമണിയിച്ച്‌ നൃത്തം കണ്ട്‌ മയങ്ങീ പോൽ...

ചിത്രവിമാനത്തിൽ മാനത്തുയർന്നപ്പോൾ ഇത്തിരിപ്പൂവ്‌ പറഞ്ഞൂ പോൽ..
മുത്തില്ല മലരില്ലാ മുന്തിരിത്തേനില്ലാ മുറ്റത്തെ മുല്ലയ്ക്ക്‌ മണമില്ലാ...

മുറ്റത്തെ മുല്ലയിൽ മുത്തശ്ശിമുല്ലയിൽ
മുത്തു പോലെ മണിമുത്തു പോലെ
ഇത്തിരിപ്പൂ വിരിഞ്ഞു പണ്ടൊരിത്തിരിപ്പൂ വിരിഞ്ഞു...

muṭrattĕ mullayil muttaśśimullayil
muttu polĕ maṇimuttu polĕ
ittirippū viriññu paṇḍŏrittirippū viriññu...

maññil kuḽippiccu vĕyilattu tortticcu maḍiyiliruttī pūmulla..
muttaṇi kiṅṅiṇi aramaṇi kĕṭṭiccū nṛttaṁ paṭhippiccū pūkkālaṁ...

narttagippūvine pandalil kaṇḍŏru sitraśalabhaṁ vannū pol..
muttaṁ meḍicc‌ modiramaṇiyicc‌ nṛttaṁ kaṇḍ‌ mayaṅṅī pol...

sitravimānattil mānattuyarnnappoḽ ittirippūv‌ paṟaññū pol..
muttilla malarillā mundirittenillā muṭrattĕ mullaykk‌ maṇamillā...

muṭrattĕ mullayil muttaśśimullayil
muttu polĕ maṇimuttu polĕ
ittirippū viriññu paṇḍŏrittirippū viriññu...