പമ്പയാറിന് പനിനീര്‍ക്കടവില്‍
പന്തലിച്ചൊരു പൂമരത്തണലില്‍
ഒരുദിനമൊരുദിനമൊരുദിനം നമുക്കൊരു
വനഭോജനത്തിനു പോകാം
കാട്ടിന് നടുവില്‍ കേള്‍ക്കാമപ്പോള്‍
വാദ്യസംഗീതം നല്ലൊരു വാദ്യസംഗീതം
കുയിലും കുരുവിയും ഊതിനടക്കും
കുഴലിന്റെ പേരെന്ത്?
ഹോണ്‍
അഹാ ഹഹാ.... ലല്ലല്ലലല്ലല്ല്ല്ല്ല.................
കാട്ടില്‍ നടക്കും ആനത്തലയന്‍
നീട്ടിവിളിക്കുവതെന്താണ്?
ട്രംപെറ്റ് ട്രംപെറ്റ്
നദിയുടെമാറില് കുളിരലമേലെ
പുതിയൊരു വാദ്യം വായിപ്പൂ
ജലതരംഗം
മൃദംഗം
തബല
ബിഗ് ഡ്രം ലിറ്റില്‍ ഡ്രം